എന്റെ ആദ്യ നായകൻ; സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ നേർന്ന് അയ്യപ്പനും കോശിയുമിലെ കണ്ണമ്മ.!

Advertisement

ഈ വർഷത്തെ ഗംഭീര വിജയം നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് ഗൗരി നന്ദ. അന്തരിച്ചു പോയ സംവിധായകൻ സച്ചി അവസാനമായി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ, കണ്ണമ്മ എന്നു പേരുള്ള ആദിവാസി സ്ത്രീയായി ഗൗരി നന്ദ കാഴ്ച വെച്ചത് ഗംഭീര പ്രകടനമാണ്. ഒരു ആക്ടിവിസ്റ്റ് ആയ കണ്ണമ്മയുടെ ഭാവവും രൂപവുമെല്ലാം മികച്ച തീവ്രതയോടെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ കഴിഞ്ഞ ഗൗരി നന്ദ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ന് തന്റെ അറുപത്തിരണ്ടാം ജന്മദിനമാഘോഷിക്കുന്ന ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഗൗരി നേർന്ന ആശംസകൾ ഏറെ ശ്രദ്ധ നേടുകയാണ്.

എന്റെ ആദ്യത്തെ നായകൻ. അദ്ദേഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ തിയേറ്ററുകളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട സുരേഷേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു, എന്നാണ് ഗൗരി നന്ദ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വാക്കുകൾ. പത്തു വർഷം മുൻപ് റിലീസ് ചെയ്‌ത കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായാണ് ഗൗരി നന്ദ അരങ്ങേറ്റം കുറിച്ചത്. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ആ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാത്തത് കൊണ്ട് തന്നെ ഇന്നത്തെ തങ്ങളുടെ പ്രീയപ്പെട്ട കണ്ണമ്മയാണ് ആ ചിത്രത്തിലെ ഹന്ന എന്ന കഥാപാത്രത്തിന് ജീവൻ നൽകിയതെന്ന് പലർക്കുമറിയില്ല. 10 വർഷത്തിൽ 7 ചിത്രത്തിൽ മാത്രമേ ഗൗരി നന്ദ അഭിനയിച്ചിട്ടുള്ളൂ. അയ്യപ്പനും കോശിയുമാണ് ഈ നടിക്ക് വലിയ ബ്രേക്ക് നൽകിയ ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close