നമ്മൾ എന്തെങ്കിലും പറഞ്ഞാൽ സംവിധായകന് ഫീൽ ആവും; അൽഫോൻസ് പുത്രന്റെ കോൺഫിഡൻസ് ആയിരുന്നു ഗോൾഡ്; വെളിപ്പെടുത്തി നിർമ്മാതാവ്

Advertisement

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. ഈ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ഗോൾഡ് പ്രേക്ഷകർ സ്വീകരിച്ചില്ല. ഗോൾഡ് പ്രേക്ഷകർ സ്വീകരിച്ചില്ല എന്ന സത്യം സംവിധായകനും നിർമ്മാതാവും ഉൾപ്പെടെയുള്ളവർ പരസ്യമായി സമ്മതിച്ച കാര്യവുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ താൻ നിർമ്മിച്ച ഏറ്റവും പുതിയ ചിത്രമായ എന്നാലും എന്റളിയായുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഗോൾഡിന്റെ പരാജയത്തെ കുറിച്ചും ലിസ്റ്റിൻ സ്റ്റീഫൻ സംസാരിച്ചു. അതൊരു അൽഫോൻസ് പുത്രൻ ചിത്രമായിരുന്നു എന്നും, ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയ ഒരു സംവിധായകന്റെ കോൺഫിഡൻസ് ആയിരുന്നു ഗോൾഡ് എന്നും ലിസ്റ്റിൻ പറയുന്നു.

രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ചെയ്ത് വേറെ ലെവലിൽ നിൽക്കുന്ന ഒരു സംവിധായകനോട് നമ്മൾ ഇടപെടുന്ന രീതിയിൽ അല്ല, ഒരു പുതുമുഖ സംവിധായകനോടോ, അല്ലെങ്കിൽ പരാജയം കഴിഞ്ഞു വരുന്ന സംവിധായകനോടോ ഇടപെടുന്നത് എന്നും ലിസ്റ്റിൻ വിശദീകരിച്ചു. വലിയ ഹിറ്റ് നൽകിയ ഒരാൾക്ക് തന്റെ ചിത്രത്തിന് മേൽ വലിയ ആത്മവിശ്വാസം കാണുമെന്നും അപ്പോൾ അവരെ തിരുത്താൻ ശ്രമിക്കാതെ അവർക്കൊപ്പം നിൽക്കുക എന്നത് മാത്രമാണ് ചെയ്യാൻ സാധിക്കുക എന്നും അദ്ദേഹം വെളിപ്പെടുത്തി. അല്ലാതെ, അത് ശരിയല്ല, ഇത് ശരിയല്ല എന്നൊക്കെ പറഞ്ഞു നമ്മൾ അവരെ തിരുത്താൻ പോയാൽ, അത് അവർക്ക് ഫീൽ ചെയ്യുമെന്നും, വലിയ സംവിധായകരോടൊപ്പം ജോലി ചെയ്യുമ്പോൾ അത് കൂടി ശ്രദ്ധിക്കണമെന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close