ഇതുപോലത്തെ മെസ്സേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു

Advertisement

സൂപ്പർ താരം സുരേഷ് ഗോപിയുടെ മകനും യുവ നടനുമായ ഗോകുൽ സുരേഷ് തന്റെ അച്ഛനെ കുറിച്ചു സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എം പി കൂടിയായ സുരേഷ് ഗോപി ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമാണ് നടത്തുന്നത്. ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കാതെ സഹായം ആവശ്യപ്പെടുന്ന അര്ഹതയുള്ളവർക്കു വേണ്ടി എന്തും ചെയ്തു കൊടുക്കാൻ അദ്ദേഹം മുന്നിൽ തന്നെയുണ്ട്. ഇന്ന് തന്നെ കോവിഡ് 19 ലോക്ക് ഡൗണിന്റെ കാരണത്താൽ തൊഴിൽരഹിതരായ കേരളത്തിലെ ഫിലിം റെപ്പുമാരെ സുരേഷ് ഗോപി സാമ്പത്തികമായി സഹായിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അദ്ദേഹം ചെയ്യുന്ന ഒട്ടേറെ നല്ല കാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയും അംഗീകാരവും കിട്ടുന്നില്ല എന്നു പരാതിപ്പെടുന്നവരുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗോകുൽ സുരേഷ് ഇന്നിട്ട ഫേസ്ബുക്ക് പോസ്റ്റും അതിലെ വാക്കുകളും പ്രധാന്യമര്ഹിക്കുന്നത്. കൊറോണ ബാധിതർ കൂടുതലുള്ള കാസർകോട് ജില്ലയ്ക്കായി സുരേഷ് ഗോപി ചെയ്ത സഹായങ്ങളും മറ്റും എടുത്തു പറയുന്ന ഒരു കുറിപ്പാണു ഗോകുൽ സുരേഷ് പങ്കു വെക്കുന്നത്.

ഇതുപോലെ അച്ഛൻ സഹായിച്ച ഒട്ടേറെ ആളുകളുടെ നല്ല വാക്കുകൾ കേട്ടു കൊണ്ടാണ് ഓരോ ദിവസവും ആരംഭിക്കുന്നത് എന്നു പറയുന്ന ഗോകുൽ സുരേഷ്, തന്റെ അച്ഛനെ കുറിച്ചു ഒരാൾ പറയുന്ന കാര്യങ്ങളുടെ സ്ക്രീൻ ഷോട്ടുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോകുൽ സുരേഷ് പങ്കു വെച്ച കുറിപ്പിൽ പത്തു വർഷം മുൻപ് എൻഡോസൾഫാൻ ദുരിത ബാധ സമയത്തു മുതൽ കൊറോണ മഹാമാരി വന്നപ്പോൾ വരെ സുരേഷ് ഗോപി കാസർകോഡിന് ചെയ്ത സഹായങ്ങൾ എണ്ണിയെണ്ണി പറയുന്നു. കോവിഡ് 19 ചികിത്സക്കും മറ്റുമായി കാസർഗോഡിന്റെ ആരോഗ്യ രംഗത്തു സുരേഷ് ഗോപി നൽകിയ സംഭവനകളോരോന്നും ആ കുറിപ്പിൽ പറയുന്നുണ്ട്. അതു പങ്കു വെച്ചു കൊണ്ട് ഗോകുൽ കുറിച്ച വാക്കുകൾ ഇപ്രകാരം, ഈ വസ്തുതകൾ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപ്പൂർവ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close