ഇന്ത്യൻ ഒടിടി രംഗത് പുതിയ വിപ്ലവമാകാൻ ഗ്ലോപിക്സ്; ലോഗോ ലോഞ്ച് നടന്നത് കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് നഗരങ്ങളിൽ

Advertisement

ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച് ചെയ്തു. ഡിജിറ്റൽ വിനോദ മേഖലയിൽ 360 ഡിഗ്രി അനുഭവത്തോടെ വിനോദത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഗ്ലോപിക്സ് ടീം. 2025 മെയ് മാസത്തിൽ ഔദ്യോഗിക ലോഞ്ചിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഗ്ലോപിക്സ്, വിപുലമായ സിനിമകൾ, സീരീസുകൾ, വാർത്തകൾ, ഷോകൾ എന്നിവയും അതിലേറെ വിനോദ കണ്ടന്റുകളും ഉപയോഗിച്ച് 360 ഡിഗ്രി വിനോദ അനുഭവം പകർന്നു നൽകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്.

രേണുകമ്പ ഡിജിറ്റൽ സ്റ്റുഡിയോ, ബെംഗളൂരു, എറണാകുളം പ്രസ് ക്ലബ്, കേരളം, പ്രസാദ് ഫിലിം ലാബ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെച്ചാണ് ലോഗോ ലോഞ്ച് ഇവന്റ് നടത്തിയത്. ഒരേസമയം മൂന്നു നഗരങ്ങളിലും വെച്ച് നടന്ന ഈ ഇവന്റിന് നേതൃത്വം നൽകിയത് ഗ്ലോപിക്സ് കോ- ഫൗണ്ടർ കൂടിയായ അനിതയാണ്. ഇന്ത്യയിലും പുറത്തും വിനോദത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ഗ്ലോപിക്സിന്റെ യാത്രക്ക് തുടക്കം കുറിച്ച് കൊണ്ടാണ് ഈ ലോഗോ ലോഞ്ച് ഇവന്റ് നടത്തിയത്.

Advertisement

നൂതന സാങ്കേതികവിദ്യയും വൈവിധ്യമാർന്ന ഉള്ളടക്കവും സംയോജിപ്പിച്ച് ഒരുക്കിയ ഗ്ലോപിക്സിൽ സിനിമകൾ, വെബ് സീരീസുകൾ, ഡോക്യുമെന്ററികൾ, വാർത്തകൾ, റിയാലിറ്റി ഷോകൾ, എന്നിവ ഭോജ്പുരി, തമിഴ്, ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, ബംഗാളി, മലയാളം എന്നിവയുൾപ്പെടെ വിവിധ ഭാഷകളിൽ ലഭ്യമാകും. വെബ്, മൊബൈൽ, ടാബ്ലെറ്റ് ഉപയോക്താക്കൾക്കായി ആയാസരഹിതമായി രൂപമെടുത്തിയ ചെയ്ത ഒരു ഉപയോക്തൃ-സൌഹൃദ പ്ലാറ്റ്ഫോം കൂടിയാണ് ഗ്ലോപിക്സ്. 2025 മെയ് മാസത്തിൽ ഔദ്യോഗികമായി ഈ ഒടിടി പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യപ്പെടും.

2025 ജനുവരി 23 ന് ഡൽഹിയിൽ ഒരു പ്രധാന പത്രസമ്മേളനം ഉൾപ്പെടെ കൂടുതൽ പരിപാടികൾ ഗ്ലോപിക്സ് ടീം സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ അവിശ്വസനീയമായ സാംസ്കാരിക വൈവിധ്യം ആഗോള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും വിനോദത്തിനൊപ്പം തന്നെ ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുകയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഗ്ലോപിക്സ് ടീം അറിയിച്ചു

Advertisement

Copyright © 2017 onlookersmedia.

Press ESC to close