ദളപതി 67 ല്‍ ഞാനുമുണ്ട്; വെളിപ്പെടുത്തി ഗൗതം മേനോന്‍

Advertisement

കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം 2022 ലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ദളപതി വിജയ്ക്ക് ഒപ്പമാണ് ലോകേഷിന്‍റെ അടുത്ത സിനിമ എന്ന വാര്‍ത്ത വളരെ ആകാംഷയോടെയാണ് ആരാധകര്‍ എറ്റെടുത്തിരിക്കുന്നത്. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വിജയ് ചിത്രം വാരിസിന്റെ റിലീസിന് പിന്നാലെ ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഗൗതം മേനോന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താനും സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നതെന്നും അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഗൗതം മേനോന്‍ അറിയിച്ചു.

Advertisement

ജനുവരി 12നാണ് വിജയ് നായകനാകുന്ന വാരിസ് തിയേറ്ററുകളില്‍ എത്തുന്നത്. വാരിസിന്റെ റിലീസിന് പിന്നാലെ വിജയ് യുമായുള്ള ലോകേഷിന്‍റെ രണ്ടാമത്തെ സിനിമ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍പ്പ്. വിജയ്-വിജയ് സേതുപതി എന്നില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്ററായിരുന്നു ലോകേഷ് വിജയ്‌ക്കൊപ്പം ചെയ്ത ആദ്യ ചിത്രം.

എന്നാല്‍ മാസ്റ്ററില്‍ വിജയ്‌യുമായി വര്‍ക്ക് ചെയ്തപ്പോള്‍ തന്‍റെ നൂറു ശതമാനവും നല്‍കാന്‍ കഴിഞ്ഞില്ലെന്നും ലോകേഷ് അഭിമുഖത്തില്‍ പറഞ്ഞു. ഒരു സ്ക്രിപ് ചെയ്യാന്‍ എനിക്ക് എത്ര സമയം വേണമെന്ന് പറയാന്‍ കഴിയുന്ന ഒരു പൊസിഷനില്‍ താനെത്തിയെന്നും ദളപതി 67 പൂര്‍ണമായും ലോകേഷ് കനകരാജ് സിനിമയായിരിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃഷ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിജയ്- ലോകേഷ് ചിത്രം മാസ്റ്ററിനും ഗാനങ്ങൾ ഒരുക്കിയത് അനിരുദ്ധ് ആയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close