ഒരു ശുദ്ധ A പടം; സിദ്ധാർഥ് ഭരതന്റെ ‘ചതുരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു

Advertisement

ഒടിടിയില്‍ റിലീസ് ചെയ്യാനൊരുങ്ങി സിദ്ധാര്‍ഥ് ഭരതന്‍റെ ചതുരം. 2023 ജനുവരിയോടെ ചിത്രം ഒടിടി പ്ലാറ്റ് ഫോമിലെത്തുമെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതൻ അറിയിച്ചു. എന്നാല്‍ റിലീസ് ചെയ്യുന്ന തീയതി സംബന്ധിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ ലേ ലോപ്പസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതിരിപ്പിച്ച ചതുരം നവംബര്‍ നാലിനാണ് തിയേറ്ററുകളില്‍ എത്തിയത്.

ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നില്ലെങ്കിലും മികച്ച പ്രതികരണങ്ങള്‍ സിനിമപ്രേമികള്‍ക്കിടയില്‍ നിന്നും ചതുരത്തിന് ലഭിച്ചിരുന്നു. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ഇറോട്ടിക് ചിത്രമാണ് ചതുരം. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ സെലീനയെ അവതരിപ്പിച്ച സ്വാസിക നല്ല പ്രസംശ നേടിയെടുത്തിരുന്നു. ചിത്രത്തിലെ ഇന്‍റിമേറ്റ് രംഗങ്ങളെ പരാമര്‍ശിച്ച് നടിക്ക് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ബല്‍താസര്‍ എന്ന ഹോം നേഴ്സിന്‍റെ കഥാപാത്രത്തെയാണ് റോഷന്‍ മാത്യു ചിത്രത്തില്‍ അവതരിപ്പിച്ചത്.

Advertisement

സിദ്ധാര്‍ഥിനൊപ്പം 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും ചേര്‍ന്നാണ് ചതുരത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ ചെയ്തിരിക്കുന്നത് പ്രതീഷ് വര്‍മ്മയാണ്. ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ്, ജിലു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്മെന്‍സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളുടെ കീഴില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. എ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നുത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close