അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ ഒരു പ്രസ്താവനയെ തുടർന്ന് ഒരുപാട് വിവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സൃഷ്ട്ടിക്കുകയുണ്ടായി. അമ്മ സംഘടന ഒരുക്കുന്ന ചിത്രത്തിൽ നടി ഭാവനയെ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് നടിയെ മരിച്ച ആളുമായി താരതമ്യം ചെയ്തു എന്ന് ആരോപിച്ചു നടി പാർവതിയാണ് ആദ്യം രംഗത്ത് എത്തിയത്. ഇടവേള ബാബുവിനെ പരസ്യമായി വിമർശിച്ചുകൊണ്ട് പാർവതി ഫേസ്ബുക്കിൽ വലിയ ഒരു കുറിപ്പ് വരെ പോസ്റ്റ് ചെയ്യുകയുണ്ടായി. ട്വൻറ്റി ട്വൻറ്റി എന്ന സിനിമയിൽ ആ കഥാപാത്രം മരിക്കുകയാണെന്നും ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുകയാണെങ്കിൽ ആ കഥാപാത്രത്തെ തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയില്ലയെന്നും ആ നടി ഇപ്പോൾ അമ്മ സംഘടനയിൽ പോലുമില്ല പിന്നെ എങ്ങനെ പുതിയ ചിത്രത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നും ഇടവേള തുറന്ന് പറയുകയുണ്ടായി. ഇടവേള ബാബുവിന്റെ പ്രസ്താവന മൂലം പാർവതി അമ്മ സംഘടനയിൽ നിന്ന് രാജിവെക്കുകയായിരുന്നു. നടി പാര്‍വതി അമ്മയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് നടന്‍ ഗണേഷ് കുമാറിന്റെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ടെന്നും ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാമെന്നും താരം വ്യക്തമാക്കി. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാമെന്നും അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ ജനറൽ സെക്രട്ടറി നടത്തിയ പരാമർശത്തെ തുടർന്ന് രൂക്ഷ വിമര്ശങ്ങളാണ് എല്ലായിടത്തും സൃഷ്ട്ടിച്ചത്. ഗണേഷ് കുമാറിന്റെ പ്രതികരണം പുതിയ വിവാദങ്ങൾ സൃഷ്ട്ടിക്കാനും സാധ്യതയുണ്ട്.