കുടുംബ സദസ്സുകളെ കയ്യിലെടുത്ത് കലാസദൻ ഉല്ലാസ്; ഗാനഗന്ധർവ്വന് എങ്ങും മികച്ച അഭിപ്രായം

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ഗാനഗന്ധർവൻ എന്ന ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. പഞ്ചവർണ്ണതത്ത എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ചതിനു ശേഷം, രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ മികച്ച കുടുംബ ചിത്രം എന്ന അഭിപ്രായം ആണ് നേടിയെടുക്കുന്നത്. ചിരിക്കാനും ചിന്തിക്കാനും ഉള്ള ചിത്രത്തിൽ ആകാംഷയും ആവേശവും നിറക്കുന്ന മുഹൂർത്തങ്ങളും ട്വിസ്റ്റുകളും നിറഞ്ഞു നിൽക്കുന്നു. ഒട്ടേറെ കഥാപാത്രങ്ങൾ വന്നു പോകുന്ന ഈ ചിത്രത്തിൽ കയ്യടി നേടുന്നത് കലാസദൻ ഉല്ലാസ് ആയി അഭിനയിച്ച മമ്മൂട്ടി തന്നെയാണ്. ഒപ്പം സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, റാഫി എന്നിവരും ശ്രദ്ധ നേടുന്നു. ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ദേവൻ, അശോകൻ, ഹാരിഷ് കണാരൻ എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയത്.

രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഇച്ചയീസ് പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് രമേശ് പിഷാരടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. വാഗത ആയ വന്ദിത മനോഹരൻ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ
ധർമജൻ, മുകേഷ്, ഇന്നസെന്റ്, സുനിൽ സുഗത, രാജേഷ് ശർമ്മ , സലിം കുമാർ, ജോണി ആന്റണി, സുധീർ കരമന, മണിയൻ പിള്ള രാജു, റാഫി, എന്നിവരും രസകരമായ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ദീപക് ദേവ് ഒരുക്കിയ ഗാനങ്ങൾ മികവ് പുലർത്തിയതും അഴകപ്പൻ എന്ന പരിചയ സമ്പന്നനായ ക്യാമറമാൻ നൽകിയ മനോഹരമായ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close