തയ്യൽക്കാരനിൽ നിന്ന് ലാലേട്ടന്റെ വലം കൈ; സ്റ്റീഫൻ നെടുമ്പള്ളിയുടെ സ്വന്തം മുരുകൻ..!

Advertisement

ലൂസിഫർ എന്ന മോഹൻലാൽ ചിത്രം ഐതിഹാസിക വിജയം നേടി മോളിവുഡ് ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി വീശുമ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്ന താരങ്ങളിൽ ഒരാളാണ് മുരുകൻ മാർട്ടിൻ. ലുസിഫെറിലെ മോഹൻലാലിന്റെ ആദ്യ സംഘട്ടന രംഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന മുത്തു എന്ന തമിഴൻ ആയി അഭിനയിച്ച മുരുകൻ മാർട്ടിൻ ഇന്ന് മലയാള സിനിമാ പ്രേമികൾക്കിടയിൽ സുപരിചിതനായി കഴിഞ്ഞു. കൊച്ചിയിലെ കമ്മട്ടിപ്പാടം സ്വദേശിയായ മുരുകൻ മാർട്ടിൻ എന്ന ഈ കലാകാരൻ ഏറെ കഷ്ടപ്പെട്ടാണ് ഇന്ന് കിട്ടുന്ന ഈ പ്രശസ്തിയിലേക്ക് എത്തിയത്. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, അങ്കമാലി ഡയറീസ്, പോക്കിരി സൈമൺ, കലി, സ്വാതന്ത്ര്യം അർത്ഥരാത്രിയിൽ, കമ്മാരസംഭവം തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയ മുരുകൻ മാർട്ടിൻ മോഹൻലാലിനൊപ്പമുള്ള ലൂസിഫറിലെ ആ ഒരൊറ്റ  സീൻ കൊണ്ട് കേരളത്തിൽ പോപ്പുലർ ആയി മാറി കഴിഞ്ഞു.

കടവുളേ പോലെ കാപ്പവനിവൻ എന്ന തമിഴ് ഗാനത്തിന്റെ അകമ്പടിയോടെ മോഹൻലാൽ ഫൈറ്റ് ചെയ്യുമ്പോൾ രാജാവിനെ പോലെ ജീപ്പിന്റെ മുൻപിൽ ഒരു ചെറു ചിരിയോടെ ഇരിക്കുന്ന മുത്തു എന്ന കഥാപാത്രത്തെ ലൂസിഫർ കണ്ട ആരും മറക്കില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലേക്കെത്തിയ മുരുകൻ മാര്‍ട്ടിന്‍ ജീവിക്കാൻ വേണ്ടി ആക്രി പെറുക്കി നടന്നൊരു കാലം കൂടിയുണ്ട്. ‘ഇരിക്ക് എംഡി അകത്തുണ്ട്’ എന്ന ചിത്രത്തിൽ ജൂനിയര്‍ ആർട്ടിസ്റ്റ് ആയി സിനിമയിൽ എത്തിയ മുരുകൻ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഫ്രീഡം’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഏതായാലും സ്റ്റീഫൻ നെടുമ്പള്ളി തരംഗം കേരളത്തിൽ ആഞ്ഞു വീശുമ്പോൾ മുത്തു ആയി മുരുകനും ആരാധകരുടെ പ്രീയപെട്ടവൻ ആയി കഴിഞ്ഞു. മോഹൻലാൽ ചിത്രങ്ങൾ ഉൾപ്പെടെയുള്ള കുറെ ചിത്രങ്ങളിൽ തയ്യൽക്കാരനായും മുരുകൻ മാർട്ടിൻ ജോലി ചെയ്തിട്ടുണ്ട്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close