പിക്കാസുമായി ജോലിക്കിറങ്ങിയവനിൽ നിന്ന് ബി എം ഡബ്ള്യു ഉടമ ആയ കഥ; ഹരിശ്രീ അശോകൻ മനസ്സ് തുറക്കുന്നു..!

Advertisement

മലയാള സിനിമാ പ്രേമികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള നടൻ ആണ് ഹരിശ്രീ അശോകൻ. ഒരുകാലത്തു മലയാള സിനിമയിലെ ഹാസ്യ താരങ്ങളുടെ ലിസ്റ്റിൽ മുൻനിരയിൽ എത്തിയ താരം. പിന്നീട് ഹരിശ്രീ അശോകനെ നായകനാക്കി വരെ ചിത്രങ്ങൾ വന്നു മലയാളത്തിൽ. ഇപ്പോഴും നടനെന്ന നിലയിൽ മലയാള സിനിമയിൽ സജീവമായ ഹരിശ്രീ അശോകൻ ഒരു സംവിധായകനായി കൂടി അരങ്ങേറ്റം കുറിക്കുകയാണ്. ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന തന്റെ ആദ്യ ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഹരിശ്രീ അശോകനിപ്പോൾ. അതിനിടയിൽ തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം.

അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിലാണ് അദ്ദേഹം താൻ പിന്നിട്ട വഴികളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. വീട്ടിലെ അവസ്ഥ വളരെ മോശമായപ്പോൾ പത്താം ക്ലാസ് കഴിഞ്ഞു കേബിൾ ഇടുന്ന ജോലിക്കു പോകാൻ ആരംഭിച്ചു അശോകൻ. വലിയ ഭാരമുള്ള കേബിൾ പത്തിരുപതു ആളുകളുടെ സഹായത്തോടെ അമ്പയിട്ടു കൊണ്ട് വലിച്ചിടുന്ന പണി തുടങ്ങിയതോടെ അദ്ദേഹം അമ്പ അശോകൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. കോളേജിൽ പോകാൻ ഉള്ള നിവൃത്തി ഒന്നും ഇല്ലാത്തതു കൊണ്ടാണ് അന്ന് ആ പണിക്കു പോയത്. അതിനു ശേഷം ഹരിശ്രീ എന്ന മിമിക്രി ട്രൂപ്പിൽ എത്തിയതോടെ അശോകൻ ഹരിശ്രീ അശോകൻ ആയി. അതോടെ അദ്ദേഹത്തിന്റെ ഭാഗ്യവും തെളിഞ്ഞു. പിന്നീട് സിനിമ അശോകന് നൽകിയതു സന്തോഷം നിറഞ്ഞ ഒരു ജീവിതമായിരുന്നു. ആരെയും വാക്ക് കൊണ്ട് വേദനിപ്പിക്കരുത് എന്നും കുറച്ചു ഭക്ഷണം പോലും വെറുതെ കളയരുത് എന്നുമാണ് താൻ തന്റെ മക്കൾക്ക് കൊടുത്തിട്ടുള്ള രണ്ടേ രണ്ടു ഉപദേശങ്ങൾ എന്നും ഹരിശ്രീ അശോകൻ പറയുന്നു. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകനും ഇന്ന് മലയാള സിനിമയിൽ ഉയർന്നു വരുന്ന യുവ താരമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close