
ട്വിറ്ററിൽ അപൂർവ്വ നേട്ടവുമായി കംപ്ലീറ്റ് ആക്റ്റർ മോഹൻലാൽ. ഏറ്റവുമധികം ഫോളോവേർസ് ഉള്ള മലയാള നടൻ എന്ന റെക്കോഡിനൊപ്പം തന്നെ ആദ്യമായി 5 മില്യൻ ഫോളോവെർസ് ഉള്ള മലയാള നടൻ എന്ന റെക്കോഡും ഇപ്പോൾ അദ്ദേഹം നേടിയിരിക്കുന്നൂ. 1.5 ഫോളോവർസുമായി ദുൽഖർ സൽമാനാണ് മോഹൻലാലിന് പിന്നിൽ
പൊതുവെ മലയാള സിനിമയിലെ താരങ്ങൾ ആരും തന്നെ സജീവമായി ട്വിറ്ററിൽ തങ്ങളുടെ പ്രവർത്തനങ്ങളും മറ്റ് വിശേഷങ്ങളും ഒന്നും പങ്കുവെക്കാറില്ലെങ്കിലും, മോഹൻലാൽ വളരെ സജീവമാണ് ട്വിറ്ററിൽ. പലപ്പോഴും നേരിട്ട് അദ്ദേഹം തന്റെ ആരാധകരോട് സംവദിക്കുന്നത് വരെ കാണാൻ സാധിക്കും ട്വിറ്ററിൽ. തമിഴ് തെലുങ്ക് സിനിമകളിൽ കൂടി അദ്ദേഹം ഈയിടെ തന്റെ വരവ് അറിയിച്ചത് നിമിത്തമാണ് ഇത്രയധികം ഫോളോവെഴ്സിനെ അദ്ദേഹം നേടിയെടുത്തത്
മലയാള താരങ്ങൾ പൊതുവിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഫേസ്ബുക്കിലാണ്. ചിത്രങ്ങളുടെ പ്രൊമോഷൻ അടക്കം പലതിനും ഫേസ്ബുക്കിനെ അവർ ഉപയോഗിക്കുന്നൂ. ട്വിറ്ററിൽ 50 ലക്ഷം ആളുകൾ മോഹൻലാലിനെ പിന്തുടരുന്നുണ്ടെങ്കിലും ഫേസ്ബുക്കിന്റെ കാര്യത്തിൽ അദ്ദേഹം രണ്ടാമനാണ്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ 47 ലക്ഷത്തിൽ പരം ലൈക്കുകൾ ആണുള്ളതെങ്കിൽ, ദുൽഖറിന്റെ ഇഷ്ട്ടക്കാർ 51 ലക്ഷം കവിഞ്ഞു
ചിത്രങ്ങൾ പങ്കുവെക്കാൻ മാത്രം ഉപയോഗിക്കുന്ന ഇൻസ്റ്റഗ്രാമിൽ , മോഹൻലാലിന് ഏഴര ലക്ഷത്തിൽ പാരം ഫോളോവേഴ്സാണ് ഉള്ളത്.സച്ചിൻ ടെണ്ടുൽക്കർ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, ഇൻസ്റ്റാഗ്രാം, സുഹൃത്തായ സമീർ ഹംസ എന്നീ 5 പേരെ മാത്രമാണ് ഇൻസ്റ്റയിൽ മോഹൻലാൽ പിന്തുടരുന്നതെന്നത് മറ്റൊരു രസകരമായ വസ്തുതയാണ്