ദളപതി 67: വിജയ്- ലോകേഷ് ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റ് എത്തി

Advertisement

ദളപതി വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 67 ന്റെ അപ്‌ഡേറ്റ് കാത്തിരിക്കുന്ന ആരാധകർക്ക് ആവേശമായി ഈ ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് ഇന്ന് പുറത്തു വന്നിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒരു അനൗൺസ്‌മെന്റ് പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ദളപതി വിജയ്‌ക്കൊപ്പം ഒന്നിക്കുന്നതിലെ സന്തോഷം പങ്ക് വെച്ച് കൊണ്ടാണ് അവർ ഈ പോസ്റ്റർ ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുന്നത്. വിജയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്ക് വെച്ച് കൊണ്ടാണ് ലോകേഷ് ഈ വിവരം അറിയിച്ചത്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ഈ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് ടീം ഒന്നിക്കുന്ന ചിത്രമാണിത്. അത് കൂടാതെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ കൂടെ ഭാഗമാണ് ഈ ചിത്രമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെ സംബന്ധിച്ചും ഒട്ടേറെ വാർത്തകൾ പുറത്തു വന്നിരുന്നു.

Advertisement

അതിന്റെ സ്ഥിരീകരണത്തിന് കൂടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. തൃഷ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്, ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ എന്നിവരും മൻസൂർ അലി ഖാനും ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. ഇവരെ കൂടാതെ നിവിൻ പോളി, രക്ഷിത് ഷെട്ടി, ചിയാൻ വിക്രം, കമൽ ഹാസൻ, ഫഹദ് ഫാസിൽ എന്നിവരുടെ പേരുകളും ഇതിലെ അഥിതി വേഷങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവർ ചേർന്നാണ്. തമിഴ്നാട്, കശ്മീർ എന്നിവിടങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. മനോജ് പരമഹംസ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close