കരിയിലെ വേറിട്ട വേഷവും പ്രകടനവുമായി ബിജു മേനോൻ; ശ്രദ്ധ നേടി തങ്കത്തിലെ മുത്ത്

Advertisement

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത തങ്കം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തുകൊണ്ടാണ് ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ തുടരുന്നത്. ശ്യാം പുഷ്കരന്റെ രചനാ മികവും നവാഗതനായ സഹീദ് അറാഫത്തിന്റെ സംവിധാന മികവും ഈ ചിത്രത്തിന് ഏറെ നിലവാരം പകർന്നു നൽകിയിട്ടുണ്ട്. അതിനൊപ്പം തന്നെ ഈ ചിത്രത്തെ മനോഹരമാക്കുന്നത് ഇതിലെ അഭിനേതാക്കളുടെ പ്രകടനമാണ്. മുത്ത് എന്ന കഥാപാത്രമായി ബിജു മേനോനും കണ്ണൻ എന്ന കഥാപാത്രമായി വിനീത് ശ്രീനിവാസനും ജയന്ത് സഖൽക്കർ എന്ന കഥാപാത്രമായി മറാത്തി നടൻ ഗിരീഷ് കുൽക്കർണിയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തന്റെ കരിയറിലെ വേറിട്ട ഒരു കഥാപാത്രവും, സാധാരണ നമ്മൾ കാണാത്ത തരത്തിലുള്ള ഒരു പ്രകടനവുമായാണ് ബിജു മേനോൻ ഈ ചിത്രത്തിലെത്തിയിരിക്കുന്നത്.

Advertisement

വാക്ക് കൊണ്ടും നോട്ടം കൊണ്ടും ശരീര ഭാഷ കൊണ്ടും മുത്ത് എന്ന കഥാപാത്രമായി ബിജു മേനോൻ സ്‌ക്രീനിൽ ജീവിച്ചു കാണിച്ചു. തൃശൂർ സ്വദേശിയായ മുത്ത് എന്ന ഗോൾഡ് ഏജന്റ് ആയുള്ള ഈ നടന്റെ പ്രകടനം അത്രമാത്രം വിശ്വസനീയമായിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ ത്യശ്ശൂർ സ്ലാങ് ഉപയോഗിക്കാനും ബിജു മേനോന് സാധിച്ചിട്ടുണ്ട്. നർമ്മ രംഗങ്ങളും വൈകാരിക രംഗങ്ങളും ഒരേ മികവോടെയാണ് ഈ നടൻ ചെയ്ത് ഫലിപ്പിച്ചത്. ഒരു ക്രൈം ത്രില്ലർ അല്ലെങ്കിൽ ക്രൈം ഡ്രാമ പോലെ മുന്നോട്ടു പോകുന്ന ഈ ചിത്രം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് ആണ് നിർമ്മിച്ചത്. അപർണ്ണ ബാലമുരളി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും വേഷമിട്ട തങ്കത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ശങ്കർ, സംഗീതമൊരുക്കിയത് ബിജിബാൽ, എഡിറ്റ് ചെയ്തത് കിരൺ ദാസ് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close