ഫിലിം ഫെയർ സൗത്ത് അവാർഡുകൾ പ്രഖ്യാപിച്ചു; മലയാളത്തിന് അഭിമാനമായി ഇവർ

Advertisement

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾക്കായുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത് 2019 കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മികച്ച മലയാള നടനുള്ള അവാർഡ് ജോസെഫിലെ അഭിനയത്തിന് ജോജു ജോർജ് നേടിയപ്പോൾ മികച്ച നടിക്കുള്ള അവാർഡ് നേടിയത് ആമി എന്ന ചിത്രത്തിലെ പ്രകടനത്തിന് മഞ്ജു വാര്യർ ആണ്. മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിർ നേടിയപ്പോൾ മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് നേടിയത് ഈട എന്ന സിനിമയിലെ പ്രകടനത്തിന് നിമിഷാ സജയൻ ആണ്.

മികച്ച സംവിധായകൻ ആയതു ഈ മാ യൗ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി ആണ്. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം ആയപ്പോൾ സഹനടനുള്ള പുരസ്‍കാരം ലഭിച്ചത് ഈ മാ യൗ വിലെ പ്രകടനത്തിന് വിനായകന് ആണ്. സഹനടിക്കുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരൻ സ്വന്തമാക്കിയപ്പോൾ മികച്ച സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ്. തീവണ്ടി എന്ന ചിത്രത്തിലെ സംഗീതമാണ് കൈലാസ് മേനോനെ ഈ അവാർഡിന് അർഹനാക്കിയത്.

Advertisement

തീവണ്ടിയിലെ തന്നെ ജീവാംശമായി എന്ന ഗാനം രചിച്ച ബി കെ ഹരിനാരായണന്‌ മികച്ച ഗാന രചയിതാവിനു ഉള്ള അവാർഡ് ലഭിച്ചപ്പോൾ മികച്ച ഗായകൻ ആയതു ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസും ഗായിക ആയി മാറിയത് കൂടെയിലെ ആരാരോ എന്ന ഗാനം ആലപിച്ച അന്നെ അമിയും ആണ്. ഇത് കൂടാതെ തെലുങ്കിലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ, മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കി കീർത്തി സുരേഷ് എന്നീ മലയാളികളും തിളങ്ങി. മഹാനടി എന്ന ചിത്രത്തിലെ പ്രകടനമാണ് രണ്ടു പേരെയും അവാർഡിന് അർഹരാക്കിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close