മോഹൻലാലും മമ്മൂട്ടിയും നേർക്ക് നേർ; വമ്പൻ ചിത്രമൊരുക്കി തിരിച്ചെത്താൻ സൂപ്പർ സംവിധായകൻ..!

Advertisement

മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. ക്ലാസിക് ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രസിദ്ധമായ രണ്ടു ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും അതുപോലെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട മണിച്ചിത്രത്താഴും. ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറിയ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എങ്കിൽ, മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മണിച്ചിത്രത്താഴ് അതിന്റെ പ്രമേയം കൊണ്ടും, അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടും കഥയുടെ അവതരണ ശൈലികൊണ്ടുമാണ് എന്നും ഓർമ്മിക്കപ്പെടുന്നത്. ഇത് കൂടാതെ പപ്പയുടെ സ്വന്തം അപ്പൂസ്, അനിയത്തിപ്രാവ് തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ഫാസിലിന്റെ പേരിലുണ്ട്. ഒൻപതു വർഷം മുൻപ് സംവിധാനം ചെയ്ത ലിവിങ് ടുഗതർ ആണ് ഫാസിൽ ഏറ്റവും ഒടുവിലായി ചെയ്ത ചിത്രം. ഇപ്പോൾ മലയാളത്തിലെ പ്രശസ്ത യുവ നടനായ മകൻ ഫഹദ് ഫാസിൽ നായകനായ മലയൻകുഞ്ഞ് എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായി എത്താൻ ഒരുങ്ങുകയാണ് ഫാസിൽ.

അതിന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ മറ്റൊരു വലിയ ആഗ്രഹം കൂടി ഫാസിൽ തുറന്നു പറഞ്ഞു. മലയാളത്തിന്റെ മഹാനടന്മാരും സൂപ്പർ താരങ്ങളുമായ മോഹൻലാൽ- മമ്മൂട്ടി എന്നിവർ മുഖാമുഖം വരുന്ന ഒരു ചിത്രം ഒരുക്കണം എന്ന ആഗ്രഹമാണത്. ഹോളിവുഡ് ആക്ഷൻ ക്ലാസ്സിക് സിനിമയായ ഫേസ് ഓഫിന്റെ പ്രമേയത്തിന് സമാനമായ ഒരു സിനിമ എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫാസിൽ പറഞ്ഞു. താൻ വിളിച്ചാൽ മോഹൻലാലും മമ്മൂട്ടിയും ഇനിയും തന്റെ സിനിമയിൽ അഭിനയിക്കുമെന്നും ഫാസിൽ പറഞ്ഞു. ഒരു നടനെന്ന നിലയിലും ഫാസിൽ ഇപ്പോൾ മലയാള സിനിമയുടെ ഭാഗമാണ്. ഈ അടുത്തിടെ മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലുസിഫെറിലും അതുപോലെ മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഫാസിൽ അഭിനയിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close