മലയാളത്തിൽ മാത്രമല്ല ആഗോള തലത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമയായി മരക്കാർ മാറുമെന്ന് വിശ്വസിക്കുന്നു: ഫാസിൽ

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മലയാളികളുടെ അഭിമാനമായ സംവിധായകൻ പ്രിയദർശൻ ഒരുക്കിയ പുതിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ മരക്കാർ മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ റിലീസായി അഞ്ചു ഭാഷകളിലായി അടുത്ത മാസം 26 നു റിലീസ് ചെയ്യും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി ലോകത്തിലെ അൻപതിലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു വലിയ താരനിരതന്നെയണിനിരക്കുന്നുണ്ട്. പ്രശസ്ത സംവിധായകൻ ഫാസിലും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. കുട്ട്യാലി മരക്കാർ എന്ന കഥാപാത്രമായാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന് പറഞ്ഞ ഫാസിൽ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

പൂർണ്ണമായ ഒരു തിരക്കഥയോടെ പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മരക്കാർ എന്ന് പറഞ്ഞ ഫാസിൽ വെളിപ്പെടുത്തുന്നത് ഗംഭീരമായ മേക്കിങ് ആണ് ഈ ചിത്രത്തിന്റേത് എന്നാണ്. ഒരു വലിയ ടീമിന്റെ രണ്ടു വർഷത്തോളമുള്ള കഠിനമായ പരിശ്രമത്തിന്റെ ഫലം ഈ ചിത്രത്തിന് കിട്ടുമെന്നും മലയാളത്തിൽ മാത്രമല്ല ആഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രമായി മരക്കാർ മാറുമെന്നാണ് തന്റെ വിശ്വാസമെന്നും അതിനായി താൻ പ്രാർഥിക്കുകയും ചെയ്യുന്നു എന്നും ഫാസിൽ സർ പറയുന്നു. മരക്കാർ നാലാമൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റർടൈൻമെന്റ് എന്നിവ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ബജറ്റ് നൂറു കോടി രൂപയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close