എന്നിട്ടാണോ പടം എട്ടു നിലയിൽ പൊട്ടിയത്? ലിജോ ജോസ് പല്ലിശേരിയെ കുറിച്ചു ഫാസിൽ പറഞ്ഞത്…

Advertisement

പഴയകാല മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങളിൽ തിരക്കഥയും സംവിധാനവും നിർവഹിച്ച വ്യക്തിയാണ് ആലപ്പി അഷ്‌റഫ്. 1983 ൽ പുറത്തിറങ്ങിയ ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം മലയാള സിനിമയിൽ ഭാഗമാവുന്നത്. ഒരു അഭിനേതാവ് എന്ന നിലയിലും ഒരുപാട് സിനിമകളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചുവെച്ചിട്ടുണ്ട്. ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സംസ്ഥാന സർക്കാറിന്റെ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചാണ് ഒരു കുറിപ്പ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നായകൻ എന്ന ചിത്രം സെൻസർ ചെയ്തതിൽ ഒരാളായിരുന്നു താൻ എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. സംവിധായകൻ ഫാസിൽ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചു പറഞ്ഞതും ആലപ്പി അഷ്റഫ് കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ്. ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നായകൻ എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ. ഇരുത്തംവന്ന ഒരു സംവിധായകൻ്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു. എന്നാൽ പടം ബോക്സോഫീസിൽ പരാജയമായിരുന്നു. ഇനിയൊരു ഫ്ലാഷ് ബാക്ക്. നിർമ്മാതാവ് ഹസീബിൻ്റെ വീടിൻ്റെ പാലുകാച്ച്. എർണാകുളത്ത്നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടയിരുന്നു. ഞാനും പ്രോഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു. നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ. ശരി ഞാൻ വരാം. തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. എടാ നിന്നെ വരാൻ പറഞ്ഞതേ. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല. ഒന്ന്നിർത്തി. എന്നിട്ട് ആരാണി ലിജോ ജോസ്പല്ലിശ്ശേരി ?ഷാനു (ഫഹദ് ) ൻ്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്. ഞാൻ പറഞ്ഞു. നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ്. നിനക്കെങ്ങിനെ അറിയാം. ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും, അതിൽ സംവിധായകൻ്റെ കഴിവുകളും ഞാൻ വിവരിച്ചു. എന്നിട്ടാണോ പടം എട്ടു നിലയിൽ പൊട്ടിയത്.

അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ.

അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.

പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്.

ചിത്രം ബംബർ ഹിറ്റ്.

ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ടു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ. മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ.

ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.

ആലപ്പി അഷറഫ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close