നാദിർഷയുടെ ‘ഈശോ’ സിനിമയ്ക്കെതിരെ വാളെടുത്തവരോട്; വൈദികന്റെ പ്രസംഗം വൈറലാകുന്നു

Advertisement

നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദമായിരുന്നു കഴിഞ്ഞ രണ്ടാഴ്ച സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതു. ക്രിസ്ത്യൻ മതത്തെയും അതിലെ ആളുകളേയും അവഹേളിക്കുന്നത് ആണ് ചിത്രത്തിന്റെ പേരും ടാഗ് ലൈനും എന്നതായിരുന്നു പരാതി. അതിനെ തുടർന്ന് ചിത്രത്തിന്റെ ടാഗ് ലൈൻ മാറ്റി എങ്കിലും പ്രതിഷേധക്കാർ അടങ്ങിയില്ല. കാര്യങ്ങൾ കോടതി വരെ എത്തിയെങ്കിലും കോടതി വിധിയും സിനിമയ്ക്കു അനുകൂലമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകരെ പിന്തുണച്ച് ഫാദർ ജെയിംസ് പനവേലില്‍ കൂടി രംഗത്ത് വന്നിരിക്കുകയാണ്. സിനിമയെ മതത്തിന്റെ വേലിക്കെട്ടില്‍ നിന്നു കൊണ്ട് വിമര്‍ശിക്കുന്നവര്‍ക്കെതിരെയാണ് ഈ വൈദികൻ രംഗത്ത് വന്നിരിക്കുന്നത്. ഈമയൗ, ആമേന്‍, ഹല്ലേലുയ്യ തുടങ്ങിയ സിനിമകളൊക്കെ ഇറങ്ങിയപ്പോള്‍ മൗനം പാലിച്ച ആളുകളാണ് ഇപ്പോൾ ഈശോ എന്ന ചിത്രത്തിന് നേരെ വാളെടുത്തു കൊണ്ട് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വളര്‍ന്നുവരുന്ന ക്രിസ്ത്യന്‍ മതമൗലിക വാദത്തിന്റെ ലക്ഷണമാണിതെന്നും ഫാദർ ജെയിംസ് പനവേലില്‍ പറയുന്നു.

സംവിധായകൻ ജീത്തു ജോസഫ് അടക്കമുള്ള ആളുകള്‍ വൈദികൻ ഇത് പറയുന്ന പ്രസംഗം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്. ഫാദർ പറയുന്ന വാക്കുകൾ ഇപ്രകാരം, “‘രണ്ടാഴ്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമയ്ക്ക് പേരു വീണത്, ഈശോ. ഈ പേര് വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും പല സിനിമകള്‍ക്കും പേര് വീണിട്ടുണ്ട്. ഈമയൗ (ഈശോ മറിയം യൗസേപ്പ്), ആമേന്‍, ഹല്ലേലുയ്യ, എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കയാണ്. സമൂഹമാധ്യമങ്ങളില്‍ നമുക്ക് പേര് വീണു. അറിയില്ലെങ്കില്‍ പറയാം, ക്രിസംഘി. നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരാലാണോ? ഒരു സിനിമയിലാണോ? ഒരു പോസ്റ്ററിലാണോ? അങ്ങനെ ഒരു സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു, എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്..”

Advertisement

https://fb.watch/7BFIPEDox6/

Advertisement

Copyright © 2017 onlookersmedia.

Press ESC to close