ടർബോ 2 ഒരുങ്ങുന്നു?; ആവേശത്തോടെ ആരാധകർ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മാസ്സ് ആക്ഷൻ ചിത്രം ടർബോ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് നാല് ദിവസങ്ങൾ പിന്നിടുമ്പോൾ 45 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്. കേരളത്തിൽ നിന്ന് 18 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ടർബോ വിദേശത്തു നിന്നും 25 കോടിയോളം നേടിയെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏതായാലും 50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ഈ ചിത്രം, ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം എന്നിവക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമായി മാറുമെന്നുറപ്പായിക്കഴിഞ്ഞു. ടർബോ ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകർത്താടിയ ഈ ചിത്രം അവസാനിക്കുന്നത് ഒരു രണ്ടാം ഭാഗത്തിനുള്ള സൂചന നൽകിക്കൊണ്ടാണ്. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ശബ്ദത്തിലുള്ള ഒരു ഡയലോഗോടെയാണ് ഈ ചിത്രം അവസാനിക്കുന്നത്. അത്കൊണ്ട് തന്നെ മമ്മൂട്ടിയുടെ വില്ലനായി വിജയ് സേതുപതിയെത്തുന്ന ടർബോ 2 ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.

മിഥുൻ മാനുവൽ തോമസ് രചിച്ച ഈ ചിത്രം, 60 കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ചത് മമ്മൂട്ടിയുടെ സ്വന്തം മമ്മൂട്ടി കമ്പനി തന്നെയാണ്. മമ്മൂട്ടിക്കൊപ്പം അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, ശബരീഷ് വർമ്മ, സുനിൽ, നിരഞ്ജന അനൂപ്, ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ, നിഷാന്ത് സാഗർ, ആമിന നിജാം, ജോണി ആന്റണി, ആദർശ് സുകുമാരൻ, അബിൻ ബിനോ, അബു സലിം തുടങ്ങി ഒരു വലിയ താരനിര തന്നെ ടർബോയുടെ ഭാഗമായിട്ടുണ്ട്. ഫീനിക്സ് പ്രഭു ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ്, ദൃശ്യങ്ങളൊരുക്കിയത് വിഷ്ണു ശർമ്മ എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close