കണ്ടെത്തിയത് 41 വയസായപ്പോൾ; തന്റെ രോഗാവസ്ഥ വെളിപ്പെടുത്തി ഫഹദ് ഫാസിൽ

Advertisement

മലയാള സിനിമയുടെ യുവ സൂപ്പർതാരങ്ങളിൽ ഒരാളായ ഫഹദ് ഫാസിൽ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാണ്. തന്റെ ഗംഭീര പ്രകടനം കൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ഫഹദ് ഫാസിൽ, മലയാള സിനിമയുടെ പുതിയ കാലഘട്ടത്തിലെ ഏറ്റവും മികച്ച നടനായാണ് വിലയിരുത്തപ്പെടുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം ആവേശം 100 കോടിക്ക് മുകളിൽ ഗ്രോസ് നേടി മെഗാ ബ്ലോക്ക്ബസ്റ്റർ ആയി മാറിയിരുന്നു. ഇപ്പോൾ അൽത്താഫ് സലിം ഒരുക്കുന്ന ഓടും കുതിര ചാടും കുതിര എന്ന മലയാള ചിത്രത്തിൽ വേഷമിടുന്ന ഫഹദ്, മൂന്നോളം തെലുങ്കു ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴിലും പുതിയ ചിത്രങ്ങൾ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ തന്റെ ഒരു രോഗാവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തുകയാണ് അദ്ദേഹം. തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം ആണെന്നാണ് ഫഹദ് വെളിപ്പെടുത്തിയത്.

Advertisement

കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ സംസാരിക്കവെയാണ് അദ്ദേഹം ഈ വിവരം പുറത്ത് വിട്ടത്. നാൽപ്പത്തിയൊന്നാം വയസിലാണ് തനിക്ക് ഈ രോഗം കണ്ടെത്തിയത് എന്നും ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയിരുന്നു എങ്കിൽ വളരെ എളുപ്പത്തിൽ മാറുമായിരുന്നു എന്നും ഫഹദ് വിശദീകരിച്ചു. നാഡീവ്യൂഹ വികാസവുമായി ബന്ധമുള്ള ഒരു അസുഖമാണ് ഫഹദ് ഫാസിലിനുള്ള അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം. അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്നാണ് അറിയാൻ സാധിക്കുന്നത്. പീസ് വാലിയുടെ മുന്നോട്ടുള്ള യാത്രയിൽ തന്റെ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും തന്നെ ഇവിടെയെത്തിച്ച ഈശ്വരനോട് നന്ദി പറയുന്നുവെന്നും ഫഹദ് പറഞ്ഞു

Advertisement

Copyright © 2017 onlookersmedia.

Press ESC to close