ഫോറൻസിക് സയൻസിന്റെ അനന്ത സാധ്യതകളാണ് ഇവർ കാണിച്ചു തന്നത്; ഫോറൻസിക് ചിത്രത്തിന്റെ പ്രത്യേകതകൾ എടുത്തു പറഞ്ഞു പ്രശസ്ത ഫോറൻസിക് സർജൻ

Advertisement

യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ ഫോറൻസിക് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരും നിരൂപകരും കയ്യടി നൽകിയ ഈ ചിത്രം മലയാളത്തിൽ ഫോറൻസിക് സയൻസ് അടിസ്ഥാനമാക്കി ഒരുക്കിയ ആദ്യത്തെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്. പൃഥ്വിരാജ് നായകനായി എത്തിയ സെവൻത് ഡേ എന്ന സൂപ്പർ ഹിറ്റ് ചിത്രം രചിച്ച അഖിൽ പോളും ഒപ്പം അനസ് ഖാനും ചേർന്ന് എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ഫോറൻസിക് സർജനായ ഡോക്ടർ അന്നമ്മ ജോൺ. ഫോറൻസിക് സയൻസിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾവരെ ഫോറൻസിക് എന്ന ഈ ചിത്രത്തിലൂടെ അവർ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ടെന്നും, അതെടുത്തു പറയേണ്ട കാര്യമാണെന്നും ഡോക്ടർ അന്നമ്മ ജോൺ പറയുന്നു. ഫോറൻസിക് സയൻസിലെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന ചില മേഖലകൾക്ക് ഒരു പരിഹാരം കൂടി ഈ ചിത്രത്തിലൂടെ പുതിയ ടെക്‌നോളജി പരിചയപ്പെടുത്തിയും അത് എങ്ങനെയാണു സഹായിക്കുന്നതെന്നു കാണിച്ചു തന്നും ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും അന്നമ്മ ജോൺ പറഞ്ഞു.

https://www.instagram.com/p/B9drIlcA3Ly/

Advertisement

ടച് ഡി എൻ എ എടുക്കുന്നത് കൊണ്ട് ഫോറൻസിക് സയൻസിനു ലഭിക്കാവുന്ന അനന്ത സാധ്യതകളെ കുറിച്ച് ഈ സിനിമയിലൂടെ കാണിച്ചു തന്നതിനും അണിയറപ്രവർത്തകരെ താൻ ഏറെ അഭിനന്ദിക്കുന്നുവെന്നും അവർ പറയുന്നു. മമത മോഹൻദാസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. റിതിക സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥയായി മമത എത്തുമ്പോൾ സാമുവൽ ജോൺ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനായാണ് ടോവിനോ തോമസ് അഭിനയിക്കുന്നത്. രഞ്ജി പണിക്കർ, സൈജു കുറുപ്പ്, പ്രതാപ് പോത്തൻ, ജിജു ജോൺ തുടങ്ങിയവരും ജേക്കബിന്റെ സ്വർഗ്ഗ രാജ്യം, പൈപ്പിൻ ചുവട്ടിലെ പ്രണയം, ബിഗിൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റീബ മോണിക്ക ജോണും ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധനേഷ് ആനന്ദും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close