കയ്യടി നേടി കുട്ടൻ പിള്ളയും കുടുംബവും; ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങൾ…

Advertisement

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻ പിള്ളെയുടെ ശിവരാത്രി ഇന്നലെയാണ് പുറത്തിറങ്ങിയത്. ചിത്രം കുട്ടൻ പിള്ള എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്നു. കുട്ടൻ പിള്ളയ്ക്കും ഭാര്യയ്ക്കുമായി മൂന്ന് മക്കളാണ് ഒരു ക്ഷേത്രത്തിനടുത്താണ് കുട്ടൻ പിള്ളയുടെ വീട്. എന്നാൽ ക്ഷേത്രത്തിലെ ഉൽസവത്തിനായി മക്കളും കുടുംബാങ്ങങ്ങളും എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. പ്ലാച്ചോട്ടിൽ കുട്ടൻ പിള്ളയാണ് സുരാജ് എത്തുമ്പോൾ മരുമകൻ സുനീഷായി ബൈജു സോപാനവും മകളായി ശ്രിന്ദയും ചിത്രത്തിൽ ഒപ്പമുണ്ട്. ഗായികയായ സയനോര ഫിലിപ് ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം കൂടിയാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ വളരെ കൗതുകമുണർത്തുന്ന ചിത്രമെന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ഇതുവരെയായി വന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും അതിനെ അവതരിപ്പിച്ച രീതിയും വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞു. കുറച്ച് വര്ഷങ്ങളായി വ്യത്യസ്തത വേഷങ്ങളിൽ ഞെട്ടിച്ച സുരാജ് വെഞ്ഞാറമൂടിന്റെ മറ്റൊരു വ്യത്യസ്തവും മനോഹരവുമായ കഥാപാത്രവുമെന്ന് തന്നെ കുട്ടൻ പിള്ളയെ വിലയിരുത്താം. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ ബൈജു സോപാനത്തിന്റെ സ്വദസിദ്ധമായ അഭിനയവുമെല്ലാം തന്നെ ചിത്രത്തെ കൂടുതൽ ആകർഷകമാക്കി മാറ്റിയിട്ടുണ്ട്. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാം. കൂടാതെ സൂരജ് വെഞ്ഞാറമൂട്, ബൈജു സോപാനം തുടങ്ങിയവരുടെ സാന്നിധ്യവും തന്നെ കുടുംബ പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിച്ചു എന്ന് തന്നെ വേണം പറയാൻ. ചിത്രത്തിന് മികച്ച അഭിപ്രായം വന്നത് മുതൽ കുടുംബ പ്രേക്ഷകരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close