പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത പുത്തൻ അനുഭവം; കമ്മാരസംഭവം ജൈത്രയാത്ര തുടരുന്നു…

Advertisement

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് വിഷു റിലീസായി പുറത്തിറങ്ങിയ ചിത്രം കമ്മാര സംഭവം, ജൈത്രയാത്ര തുടരുകയാണ്. ദിലീപ് നായകനായി എത്തിയ ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം സിദ്ധാർഥും ഒപ്പമുണ്ട്. ആദ്യ ദിവസങ്ങൾ മുതൽ തന്നെ ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിന്നത്. ഇന്നുവരെ കാണാത്ത രീതിയിലുള്ള അവതരണം കൊണ്ടും കഥാസവിശേഷതകൊണ്ടും ചിത്രം വ്യത്യസ്ത അനുഭവം തീർക്കുകയാണ്. ചരിത്രത്തിൽ നിറഞ്ഞ ചതിയുടെയും വഞ്ചനയുടെ ആരോരുമറിയാത്ത കഥകൾ. ആക്ഷനും രംഗങ്ങൾക്കും പ്രാധാന്യം നൽകി ഹാസ്യരൂപേണ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത സ്പൂഫ് എന്ന വിഭാഗം വളരെ മനോഹരമായി അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനുമായിട്ടുണ്ട്.

ഒരേസമയം ബ്രിട്ടീഷുകാരന്റെയും നാട്ടിലെ ജന്മിയായ കേളുവിന്റെയും കൈകാര്യനും വക്രബുദ്ധിയുമായ കമ്മാരന്റെ കഥയാണ് കമ്മാരസംഭവം. ചരിത്രം പറയുന്നതുകൊണ്ട് തന്നെ അതിന്റെ തനിമ പോകാതെ തന്നെയാണ് ചിത്രം. ഒരുക്കിയിരിക്കുന്നത് ഇത്തരമൊരു മികച്ച പരീക്ഷണ ചിത്രത്തിനായി ഇത്ര വലിയ ബജറ്റിൽ ഒരുക്കിയ നിർമ്മാതാവ് ഒരു വലിയ കയ്യടി അർഹിക്കുന്നു. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണം, vfx വർക്കുകൾ ആക്ഷനുകൾ തുടങ്ങി എല്ലാം തന്നെ മികച്ചതാക്കി പുത്തൻ സിനിമാ അനുഭവം തരുന്നുണ്ട് ചിത്രം. ചിത്രത്തിന്റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും കമ്മാരൻ വിവിധ ഭാവമാറ്റത്തിന് മനോഹരമാക്കാൻ ദിലീപിനായിട്ടുണ്ട്. എല്ലാതരത്തിലും പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറുകയാണ് ചിത്രം. മികച്ച നിരൂപണ പ്രശംസയോടൊപ്പം മൂന്ന് കോടിയോളം ആദ്യ ദിനം തന്നെ കളക്ഷൻ സ്വന്തമാക്കിയ ചിത്രം, കളക്ഷനിലും വലിയ കുതിപ്പ് നടത്തി മുന്നേറ്റം തുടരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close