പറഞ്ഞത് അഹങ്കാരമായി കരുതരുത്, മോഹൻലാലിന്റെ ആ കഥാപാത്രം ചെയ്യാനാഗ്രഹമുണ്ട്: ഫഹദ് ഫാസിൽ

Advertisement

മലയാളത്തിന്റെ യുവ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ഫഹദ് ഫാസിൽ. വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടനെന്ന പേര് ഇപ്പോഴേ ഫഹദ് ഫാസിലിന് സ്വന്തം. വളരെ സെലെക്ടിവ് ആയി മാത്രമാണ് ഫഹദ് ചിത്രങ്ങൾ ചെയ്യുന്നത് എന്നതും അവയിൽ കൂടുതലും റിയലിസ്റ്റിക് സ്വഭാവം പുലർത്തുന്ന ചിത്രങ്ങളാണ് എന്നതും ഫഹദ് ഫാസിലിനെ പുതിയ തലമുറയിലെ പ്രേക്ഷകരോട് കൂടുതൽ ചേർത്ത് നിർത്തുന്നു. ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറയുന്നത് വർഷങ്ങൾക്കു മുൻപ് മോഹൻലാൽ ചെയ്ത ഒരു കഥാപാത്രം തനിക്കു വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ മോഹമുണ്ട് എന്നാണ്. ഇനി ചെയ്യാൻ ആഗ്രഹമുള്ള ഏതെങ്കിലും കഥാപാത്ര മാതൃകയുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനാണ് ഫഹദ് ഫാസിൽ ആ ഉത്തരം പറയുന്നത്. ഫഹദ് ഫാസിൽ എടുത്തു പറയുന്നത് എം ടി വാസുദേവൻ നായർ രചിച്ചു സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചാണ്. ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സത്യനാഥൻ എന്ന കഥാപാത്രത്തെ തനിക്കു ചെയ്യാനാഗ്രഹമുണ്ട് എന്നാണ് ഫഹദ് വെളിപ്പെടുത്തുന്നത്.

Advertisement

എന്നാൽ താനീ പറയുന്നത് ഒരഹങ്കാരമായി കാണരുത് എന്നും ഫഹദ് ഫാസിൽ പറയുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന സത്യനാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ കാഴ്ചവെച്ചത് വിസ്മയിപ്പിക്കുന്ന പ്രകടനമാണ്. ഇരുപുപത്തിയെട്ടു വർഷം മുൻപ് റിലീസ് ചെയ്ത ആ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് അത്ഭുതത്തോടെയാണ് ഇന്നും പ്രേക്ഷകരും നിരൂപകരും സംസാരിക്കുന്നതു. ആ കഥാപാത്രം തനിക്കു ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് ഫഹദ് ഫാസിൽ ആഗ്രഹിക്കുന്നത്. തന്റെ ഏറ്റവും പുതിയ റിലീസ് ആയ ട്രാൻസിലും ഗംഭീര പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ച വെച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് ആണ് ഇനി ഫഹദിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close