മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 5 പ്രകടനങ്ങൾ തിരഞ്ഞെടുത്ത് ഫഹദ് ഫാസിൽ

Advertisement

മലയാള സിനിമയിൽ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ എന്നും ഞെട്ടിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ആദ്യ ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ പോയ താരം ഒരു വമ്പൻ തിരിച്ചുവരവാണ് മലയാളം ഫിലിം ഇന്ഡസ്‌ട്രിയിൽ നടത്തിയത്. വളരെ സ്വാഭാവികമായി അഭിനയിക്കാൻ സാധിക്കുന്ന താരത്തെ മലയാളികൾ കൂടാതെ അന്യ ഭാഷകളിലെ സിനിമ പ്രേമികളും ധാരാളം പ്രശംസിക്കുന്നത് കാണാൻ സാധിക്കും. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ ഫഹദ് ഫാസിൽ മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 5 പ്രകടനങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി.

കിരീടം എന്ന സിനിമയിൽ മോഹൻലാൽ, തിലകൻ എന്നിവരുടെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനത്തെ കുറിച്ചാണ് ഫഹദ് ആദ്യം അഭിമുഖത്തിൽ സൂചിപ്പിച്ചത്. ന്യൂ ഡൽഹി, തനിയാവർത്തനം എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനവും ഏറെ ഇഷ്ടമാണെന് ഫഹദ് വ്യക്തമാക്കി. അധികമാരും വാഴ്ത്തിപ്പാടാത്ത ധനം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ പ്രകടനും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമയിലെ പ്രകടനങ്ങളിൽ ഒന്നായി ഉൾപ്പെടുത്തി. 80കളിലെ മലയാള സിനിമകൾ തന്നെ ഏറെ സ്വാധീനിച്ച കാര്യവും താരം തുറന്ന് പറയുകയുണ്ടായി. പദ്മരാജൻ, ഭരതൻ എന്നിവരുടെ ചിത്രങ്ങൾ തനിക്ക് ഏറെ പ്രചോദനം നൽകിയിട്ടുണ്ടെന്ന് ഫഹദ് കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ ലെജൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന തിലകന്റെ അഭിനയ ശൈലി വേറിട്ടതാണെന്നും എങ്ങനെ അദ്ദേഹം വളരെ അനായാസമായി അഭിനയിക്കുന്നു എന്നതിനെ കുറിച്ചു തനിക്ക് അറിയില്ല എന്ന് ഫഹദ് വ്യക്തമാക്കി. മലയാള സിനിമയിൽ ഓരോ കാലഘട്ടത്തിലും വരുന്ന മാറ്റങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തിയാണ് ഫഹദ് ഫാസിൽ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close