ഫഹദ് ഫാസിൽ- മമത മോഹൻദാസ് ജോഡിയുടെ മത്സരാഭിനയവുമായി കാർബൺ എത്തുന്നു ഈ മാസം..!

Advertisement

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഫഹദ് ഫാസിൽ- മമത മോഹൻദാസ് ടീമിനെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പ്രശസ്ത ക്യാമെറമാനും സംവിധായകനുമായ വേണു ഒരുക്കിയ കാർബൺ. ഇതിനു മുൻപേ പദ്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മമത മോഹൻദാസും അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇവർക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. ആ രീതിയിൽ നോക്കിയാൽ ആദ്യമായാണ് ഫഹദ് ഫാസിലും മമത മോഹൻദാസും ഒരുമിച്ചു അഭിനയിക്കുന്നതെന്നു പറയാം. മലയാള സിനിമയുടെ പുതിയ ജനെറേഷനിലെ ഏറ്റവും മികച്ച നടൻ ആയാണ് ഫഹദിനെ വിലയിരുത്തുന്നത്. അതുപോലെ തന്നെ ഇന്ന് മലയാള സിനിമയിൽ ഉള്ള ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ പെടുത്താവുന്ന നടിയാണ് മമത മോഹൻദാസും. കാർബൺ എന്ന ചിത്രം നമ്മുക്ക് നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ ഇവർ തമ്മിൽ മത്സരിച്ചു അഭിനയിക്കുന്ന കാഴ്ച തന്നെയാണ്.

Advertisement

ചിത്രത്തിന്റെ ട്രൈലെർ തന്നെ ആ സൂചന നമ്മുക്ക് നൽകുന്നുണ്ട്. പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനായ വിശാൽ ഭരദ്വാജ് ആണ്. ഈ ചിത്രത്തിലെ “തന്നെ താനെ” എന്ന സോങ് വീഡിയോ ഇപ്പോഴേ ഹിറ്റായി കഴിഞ്ഞു. ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ കെ യു മോഹനൻ ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ മാസം മൂന്നാം വാരം കാർബൺ പ്രദർശനം ആരംഭിക്കും എന്നാണ് സൂചന. മണികണ്ഠൻ ആചാരി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, നെടുമുടി വേണു എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close