ഫഹദ് ഫാസിൽ- എസ് എസ് രാജമൗലി ടീം ഒന്നിക്കുന്നു; ഒരുങ്ങുന്നത് രണ്ട് തെലുങ്ക് ചിത്രങ്ങൾ

Advertisement

മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ താരമായി വളർന്നു കഴിഞ്ഞ നടൻ ഫഹദ് ഫാസിൽ തെലുങ്കിൽ സജീവമാകുന്നു. 2021 ഇൽ റിലീസ് ചെയ്ത പുഷ്പ എന്ന അല്ലു അർജുൻ- സുകുമാർ ചിത്രത്തിലൂടെ തെലുങ്കിലെത്തി ശ്രദ്ധ നേടിയ ഫഹദ്, ഇപ്പോൾ അതിന്റെ രണ്ടാം ഭാഗമായ പുഷ്പ 2 ന്റെ ചിത്രീകരണവും പൂർത്തിയാക്കി കഴിഞ്ഞു. പുഷ്പ സീരീസിൽ വില്ലൻ വേഷത്തിലെത്തിയ ഫഹദ് ഫാസിൽ ഇനി നായകനായി തെലുങ്ക് നാട് കീഴടക്കാനുള്ള ഒരുക്കത്തിലാണ്. രണ്ട് വമ്പൻ തെലുങ്ക് ചിത്രങ്ങളാണ് ഫഹദ് ഫാസിൽ നായകനായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്കിലെ ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലിയും മകൻ കാർത്തികേയയും ചേർന്നാണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നതെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇവർ അവതരിപ്പിക്കുന്ന ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത് ബ്രഹ്മാണ്ഡ രാജമൗലി ചിത്രം ബാഹുബലിയുടെ നിർമാതാക്കളായ അർകാ മീഡിയ വർക്സും കാർത്തികേയയുടെ ഷോവിങ് ബിസിനസ് എന്ന ബാനറും ഒരുമിച്ചാണ്.

ഈ രണ്ടെണ്ണത്തിൽ ആദ്യം ആരംഭിക്കാൻ പോകുന്നത് ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന ചിത്രമാണ്. ഈ ഫാന്റസി ത്രില്ലർ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലെതിയാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അവർ പുറത്തു വിട്ടിട്ടുണ്ട്. ഇത് കൂടാതെ സിദ്ധാർഥ് നടേല സംവിധാനം ചെയ്യുന്ന ‘ഓക്സിജൻ’ ആണ് ഇവർ ഒരുക്കാൻ പോകുന്ന അടുത്ത ചിത്രം. സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഓക്സിജൻ എന്നാണ് കാർത്തികേയ വെളിപ്പെടുത്തുന്നത്. തെലുങ്കിൽ ഒരുക്കുന്ന ഈ ചിത്രങ്ങൾ അതോടൊപ്പം മലയാളം, കന്നഡ, തമിഴ് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. 2024 ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഡോണ്ട് ട്രബിൾ ദ് ട്രബിൾ 2025 ഇൽ റിലീസ് ചെയ്യും. ഓക്സിജൻ എന്ന ചിത്രവും 2024 ഇൽ തന്നെയാണ് ചിത്രീകരണം ആരംഭിക്കുക. ജിത്തു മാധവൻ ഒരുക്കിയ ആവേശം എന്ന മലയാള ചിത്രമാണ് ഫഹദിന്റെ അടുത്ത റിലീസ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close