ഇന്റർനാഷണൽ അവാർഡ് നേടി ഫഹദ് ചിത്രം; ഇത്തവണ സ്വീഡനിൽ നിന്ന്..!

Advertisement

പ്രശസ്ത മലയാള നടൻ ഫഹദ് ഫാസിൽ നായകനായി ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ചിത്രമാണ് ജോജി. ശ്യാം പുഷ്ക്കരൻ രചിച്ചു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയെടുത്തത്. മോഹൻലാൽ നായകനായ ദൃശ്യം 2, സുരാജ്- നിമിഷ ടീം അഭിനയിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ദേശീയ തലത്തിലും കണ്ടഭിനന്ദിച്ച മലയാള ചിത്രമാണ് ജോജി. ആഗോള തലത്തിലും മികച്ച പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രത്തിന് ഇപ്പോൾ ഒരു അന്താരാഷ്ട്ര പുരസ്‍കാരം ലഭിച്ചിരിക്കുകയാണ്. സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ ആണ് ജോജി തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. ഈ ചലച്ചിത്രോത്സവത്തിലെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായാണ് ജോജി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ നായകനായ ഫഹദ് ഫാസിൽ തന്നെയാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ വിവരം ഏവരെയും അറിയിച്ചത്.

ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രിലിൽ ആണ് ആമസോൺ റിലീസ് ആയി എത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമാണ് ജോജി. അതിനിടക്ക് സജീവ് പാഴൂർ രചിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രവും ദിലീഷ് പോത്തൻ ഒരുക്കി. ഫഹദ് ഫാസിലിനൊപ്പം ബാബുരാജ്, സണ്ണി, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകൻ തുടങ്ങിയവരാണ് ജോജിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷെയ്ക്സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം പുഷ്ക്കരൻ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close