നീ എന്തൊരു അമ്മയാണ്; വിമര്‍ശിക്കുന്നവര്‍ക്കായി സാന്ദ്രയുടെ കുറിപ്പ് വൈറൽ

Advertisement

മലയാള സിനിമയിൽ നിർമ്മാതാവായും അഭിനേതാവായും പ്രേക്ഷകമനസ്സ് കീഴടക്കിയ വ്യക്തിയാണ് സാന്ദ്ര തോമസ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ നിർമ്മാണ പങ്കാളികളിൽ ഒരാൾ കൂടിയായിരുന്നു സാന്ദ്ര തോമസ്. പെരുച്ചാഴി, ആമേൻ, കിളി പോയി എന്നീ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളും കൈകാര്യം ചെയ്‌തിട്ടുണ്ട്‌. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായി കൊണ്ടിരിക്കുന്നത്. മക്കളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിന് ശേഷം പലരുടെയും വിമർശനത്തിന് മറുപടിയായിട്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. തന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായവർക്ക് സമർപ്പിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ് ഒടുക്കം താരം രേഖപ്പെടുത്തുന്നുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.

Advertisement

നീ എന്തൊരു അമ്മയാണ്. എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ. ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്. ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്. ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്. ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്. ഞാൻ അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്. ഞാൻ അവർക്കു അഹം ബ്രഹ്‌മാസ്‌മി എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്. ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്. എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്.ശുഭം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close