എടക്കാട് ബറ്റാലിയൻ കണ്ട യുവാവിന്റെ ഫേസ്ബുക് വീഡിയോ വൈറലാവുന്നു..!

Advertisement

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ സ്വപ്‌നേഷ് ഒരുക്കിയ എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രം മികച്ച പൊതുജനാഭിപ്രായം ആണ് നേടിയെടുക്കുന്നത്. പി ബാലചന്ദ്രൻ രചിച്ച ഈ ചിത്രം സാമൂഹിക പ്രസക്തമായ ചില വിഷയങ്ങൾ പറയുന്നതിനൊപ്പം ടോവിനോ തോമസ് അവതരിപ്പിച്ച മിലിറ്ററി ക്യാപ്റ്റൻ ഷെഫീക്കിന്റെ ജീവിത കഥ കൂടിയാണ് നമ്മളോട് പറയുന്നത്. ഈ ചിത്രത്തേയും ഇതിലെ ടോവിനോ തോമസിന്റെ പ്രകടനത്തേയും അഭിനന്ദിച്ചു കൊണ്ട് രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ മലയാളി മിലിറ്ററി ഓഫീസർ ആയ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രം കണ്ട യുവാവിന്റെ ഒരു ഫേസ്ബുക് വീഡിയോ ആണ് വലിയ ശ്രദ്ധ നേടിയെടുക്കുന്നത്.

നിതിൻ നന്ദനൻ എന്ന ആ യുവാവ് ചിത്രം കണ്ടു പോസ്റ്റ് ചെയ്ത വീഡിയോക്ക് ഒപ്പം ചേർത്തിരിക്കുന്ന വാക്കുകൾ ഇപ്രകാരം, “ജീവിതത്തിൽ എന്താവണം എന്ന് വല്യ ഐഡിയ ഒന്നും ഇല്ലാതെ ജീവിച്ചിരുന്ന ഒരാളാണ് ഞാൻ. എന്നാൽ എടക്കാട് ബറ്റാലിയൻ 06 കൊണ്ട് ഇന്നലെ അതിനൊരു തീരുമായി. ഞാൻ ഒരു പട്ടാളക്കാരനാകാൻ തീരുമാനിച്ചു. എല്ലാവരും പറയുന്ന സ്ഥിരം പരിപാടികളിൽ താൽപര്യം ഇല്ലായിരുന്ന എനിക്ക് ലൈഫിൽ അതാകണം ഇതാകണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ചില ടൈം എന്നൊക്കെ പറയുന്നതാണ് ഇത്. ചിത്രം തുടങ്ങിയാദ്യം എനിക്ക് തോന്നിയത് ഒരു നാട്ടിൻപുറ കഥയെന്നാണ്. പക്ഷെ ചിത്രം മുന്നോട്ടു പോകുന്തോറും ടോവിനോ എന്ന നടനു പകരം ഷഫീഖ് മുഹമ്മദ് എന്ന കഥാപാത്രത്തെ മാത്രമായി എന്റെ ശ്രദ്ധ. ജീവിതത്തിൽ ഇതുവരെ എനിക്ക് ഒരു പട്ടാളക്കാരനാകണമെന്നോ പോലീസുകാരനാകണമെന്നോ തോന്നിയിട്ടില്ല.

Advertisement

ഒരു പോലീസുകാരനോ പട്ടാളക്കാരനോ ആയാൽ എന്ത് മെച്ചം എന്ന ചിന്ത ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷെ എടക്കാട് ബറ്റാലിയൻ 06, ഷഫീക് മുഹമ്മദ് എന്ന കഥാപാത്രം, ഇത് രണ്ടും എന്റെ മനസ്സ് മാറ്റി. നമ്മുടെ ജോലിയോ പദവിയോ കൊണ്ട് ഒരു നാടിന്, ഒരു കൂട്ടം ആളുകൾക്ക്, കുടുംബത്തിന്, ഇതിനെല്ലാം പുറമെ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറുമെങ്കിൽ അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വിജയം. ഈ ചിത്രം എന്റെ ജീവിതത്തിൽ കൊണ്ട് വന്ന മാറ്റം എന്റെ ജീവിതം ഒരു പട്ടാളക്കാരനായി ജീവിക്കാൻ ഞാൻ തീരുമാനിച്ചു എന്നതാണ്. ഇനി ഞാൻ ജീവിക്കുന്നത് എനിക്ക് വേണ്ടി മാത്രമാവില്ല. നമ്മുടെ നാടിന് വേണ്ടി കൂടി ആയിരിക്കും.”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close