റിലീസിന് മുൻപേ തൃശൂരിൽ മാസ്റ്റർ പൂരം; കേരളമെങ്ങും വമ്പൻ അഡ്വാൻസ് ബുക്കിംഗ്..!

Advertisement

നാളെയാണ് വിജയ് ആരാധകരും സിനിമ പ്രേമികളും കാത്തിരുന്ന മാസ്റ്റർ എന്ന തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്തു കൊണ്ട് കേരളത്തിലെ തീയേറ്ററുകൾ നാളെ മുതൽ തുറക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ മാർച്ചിൽ അടച്ച തീയേറ്ററുകൾ 308 ദിവസങ്ങൾക്കു ശേഷമാണു തുറക്കുന്നത്. തീയേറ്ററുകാർ നേരിടുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ കൂടി അനുകൂല നിലപാടെടുത്തതോടെ മാസ്റ്റർ റിലീസിന് കളമൊരുങ്ങുകയായിരുന്നു. ഇപ്പോഴിതാ കേരളമെങ്ങും ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. വമ്പൻ അഡ്വാൻസ് ബുക്കിങ് ആണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീയേറ്ററുകളിൽ ഒന്നായ തൃശൂർ രാഗത്തിൽ നിന്നുള്ള ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

തൃശൂർ രാഗത്തിൽ റിലീസ് ചെയ്യുന്ന മാസ്റ്റർ എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനായി തടിച്ചു കൂടിയ ജനക്കൂട്ടമാണ് ചിത്രത്തിൽ കാണുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും എത്തിച്ചേർന്നു. ദളപതി വിജയ്‌യുടെ ചിത്രം കാണാൻ ആരാധകർ എത്രമാത്രം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ ചിത്രം. കേരളം മുഴുവനും പല സ്ഥലത്തും ഇതേ അവസ്ഥ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അമ്പതു ശതമാനം കപ്പാസിറ്റിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് തീയേറ്ററുകൾ പ്രവർത്തിക്കുക. കൂടാതെ ദിവസേന മൂന്നു പ്രദർശനങ്ങൾ ആണുണ്ടാവുക എന്നും ഏകദേശം ഉറപ്പായി കഴിഞ്ഞു. അധികം വൈകാതെ മലയാള ചിത്രങ്ങളും തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. മാസ്റ്റർ എന്ന ലോകേഷ് ചിത്രത്തിൽ വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും ഉണ്ടെന്നതും പ്രേക്ഷകരുടെ ആവേശം കൂട്ടുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close