ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷം’ : ശ്രേയാ ഘോഷാൽ

Advertisement

ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രേയാ ഘോഷാൽ. മറ്റാരെയും കുറിച്ചല്ല ശ്രേയാ ഘോഷാലിന്റെ ഈ വാക്കുകൾ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം ശ്രേയ ഇങ്ങനെ പറഞ്ഞത്. മോഹൻലാലിനൊപ്പം ഒരു ഗാനം ആലപിക്കാൻ എത്തിയതായിരുന്നു ശ്രേയാ ഘോഷാൽ. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നീരാളിക്ക് വേണ്ടിയാണ് മോഹൻലാൽ ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തെ പോലെ മലയാളത്തിലെ ഒരു മഹത് വ്യക്തിയോടൊപ്പം ഒരു ഗാനം ആലപിക്കാൻ കഴിഞ്ഞത്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി താൻ കരുതുന്നു എന്ന് ശ്രേയ കൂട്ടിച്ചേർത്തു. മനോഹരമായ ഒരു മെലഡിയാണ് ചിത്രത്തിൽ ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. ഗാനം മോഹൻലാലിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാകും എന്നാണ് ശ്രേയയുടെ അഭിപ്രായം. സ്റ്റീഫൻ ദേവസ്സിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Advertisement

റിലീസിന് മുൻപ് തന്നെ നീരാളി സോഷ്യൽ മീഡിയയിൽ അങ്ങനെ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ബോളീവുഡ് സംവിധായകനായ അജോയ് വർമ്മ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന്റെ അണിയറയിൽ നിന്നും പുറത്തുവന്ന വാർത്തകൾ ആരാധക പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.

പുലിമുരുഗനെ കടത്തി വെട്ടുന്ന vfx വർക്കുകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് അറിയാൻ കഴിഞ്ഞത്. ഒടിയന് വേണ്ടി രൂപമാറ്റം നടത്തിയ പുതിയ ലുക്കിലെത്തുന്ന മോഹൻലാലിനെയാവും ചിത്രത്തിൽ കാണാനാവുക. മോഹൻലാൽ സണ്ണി എന്ന ജെമ്മോളജിസ്റ്റായി ചിത്രത്തിൽ എത്തുമ്പോൾ നായികയായി എത്തുന്നത് നദിയ മൊയ്തുവാണ്. ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Press ESC to close