ഓണപോരാട്ടം ഇന്ന് മുതൽ; ബോക്സ് ഓഫീസ് യുദ്ധത്തിന് 4 ചിത്രങ്ങൾ

Advertisement

മലയാള സിനിമയിലെ ഇത്തവണത്തെ ഓണപോരാട്ടത്തിന് 4 ചിത്രങ്ങൾ. യുവതാരം ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം, ആസിഫ് അലിയെ നായകനാക്കി ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം, ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ , റഹ്മാനെ നായകനാക്കി ഒമർ ലുലു ഒരുക്കിയ ബാഡ് ബോയ്സ് എന്നിവയാണ് ഓണക്കപ്പിനായി ഇത്തവണ മത്സരിക്കുന്നത്.

ജിതിൻ ലാൽ സംവിധാനം ചെയ്ത ടോവിനോ ചിത്രമായ അജയന്റെ രണ്ടാം മോഷണമാണ് ഈ കൂട്ടത്തിൽ ഏറ്റവും വലിയ ചിത്രം. ഇന്ന് മുതൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രം രചിച്ചത് സുജിത് നമ്പ്യാർ, നിർമ്മിച്ചത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ എത്തുന്ന ഈ ചിത്രം ടു ഡി, ത്രീഡി ഫോര്മാറ്റുകളിലായാണ് റിലീസ് ചെയ്യുക.

Advertisement

ആസിഫ് അലിക്കൊപ്പം വിജയരാഘവൻ, അപർണ്ണ ബാലമുരളി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡവും ഇന്ന് മുതൽ. ഗുഡ്‌വിൽ എന്റെർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ബാഹുൽ രമേശാണ്. ഒരേ സമയം ഒരു ഫാമിലി ഡ്രാമ പോലെയും, ത്രില്ലർ ആയും മുന്നോട്ട് സഞ്ചരിക്കുന്ന ചിത്രമാണിത്.

യുവതാരം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. കടലിന്റെയും തീരദേശ ജീവിതത്തിൻറ്‍റെയും പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ആക്ഷൻ ഡ്രാമയിൽ കന്നഡ താരം രാജ് ബി ഷെട്ടിയും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. സെപ്റ്റംബർ പതിമൂന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യുക. അജിത് മാമ്പള്ളി, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചത്.

അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ഒമർ ലുലു ചിത്രമായ ബാഡ് ബോയ്സിൽ റഹ്മാൻ, ബാബു ആന്റണി , ശങ്കർ, ഭീമൻ രഘു ,ബാല, ടിനി ടോം, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ഒരു ഫാമിലി ആക്ഷൻ ത്രില്ലറായ ഈ ചിത്രവും സെപ്റ്റംബർ പതിമൂന്നിനാണ് റിലീസ് ചെയ്യുക. ഒമർ ലുലുവിന്റെ കഥയെ ആസ്പദമാക്കി സാരംഗ് ജയപ്രകാശാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close