സ്വാഭാവിക അഭിനയത്തിലൂടെ കയ്യടി നേടി വീണ്ടും മമ്മൂട്ടി; നിഗൂഢത വർദ്ധിപ്പിച്ച ഗംഭീര ആദ്യപകുതി..

Advertisement

മലയാളികളുടെ പ്രിയങ്കരനായ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രമാണ് അങ്കിൾ. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് സി. ഐ. എ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കാർത്തികയാണ്. ഇവരെ കൂടാതെ മുത്തുമണി, കെ. പി. എ. സി ലളിത ജോയ് മാത്യു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ട്രൈലെറുകളും ടീസറുകളിലും എല്ലാം മുൻപ് സൂചിപ്പിച്ചത് പോലെ തന്നെ ചിത്രം പ്രധാനമായും ഒരു യാത്രയെ ആസ്പദമാക്കിയാണ് മുന്നോട്ട് പോകുന്നത്. കോളേജിലെ സമരങ്ങളെ തുടർന്ന് കോളേജിൽ നിന്നും വീട്ടിലേക്ക് വരാൻ ബുദ്ധിമുട്ടി നിൽക്കുന്ന സുഹൃത്തിന്റെ മകളെ കൃഷ്ണകുമാർ വഴിയിൽ വച്ചു കണ്ടുമുട്ടുന്നതും അവർ ഒന്നിച്ചു നാട്ടിലേക്ക് തിരിക്കുന്നതുമാണ് കഥ. തുടർന്നുള്ള അവരുടെ യാത്രയിലൂടെ ചിത്രം വികസിക്കുന്നു.

Advertisement

മുൻപ് പല അഭിമുഖങ്ങളിലും ജോയ് മാത്യു തന്നെ സൂചിപ്പിച്ചത് പോലെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് അങ്കിളിലെതും എന്ന് ആദ്യപകുതി പ്രതീക്ഷ നൽകുന്നുണ്ട്. നിഗൂഢതകൾ ഒളിപ്പിച്ച കഥാപാത്രത്തെ ആ തീവ്രതയിൽ തന്നെ സൂക്ഷ്മാഭിനയത്തിലൂടെ അവതരിപ്പിക്കാൻ ആയിട്ടുണ്ട്. ശ്രുതിയായി അഭിനയിച്ച കാർത്തിക ശരാശരി പ്രകടനമാണ് കാഴ്ച്ചവച്ചത്. ജോയ് മാത്യുവും പിതാവിന്റെ റോൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

പതിഞ്ഞ താളത്തിലാണ് ചിത്രം ആദ്യം തുടങ്ങുന്നതെങ്കിലും പിന്നീട് പതിയെ പ്രേക്ഷകരെ ചിത്രം ത്രില്ലടിപ്പിക്കുന്നു. ആദ്യപകുതി അവസാനിക്കുമ്പോൾ ചിത്രം വളരെ ത്രില്ലിംഗ് ആയി മാറുന്നുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥ ഇത്തവണയും പ്രതീക്ഷ കാക്കുന്നുണ്ട്. മികച്ച സംഭാഷങ്ങൾ തന്നെയാണ് ചിത്രത്തിലേത്. വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള അഴകപ്പന്റെ ഛായാഗ്രഹണം ചിത്രത്തിന് മികവേകുന്നു. ബിജിബാൽ ഈണമിട്ട രണ്ട് ഗാനങ്ങൾ മികച്ചതായിരുന്നു. മമ്മൂട്ടിയുടെ സ്വാഭാവിക അഭിനയത്തിന്റെ തിരിച്ചു വരവ് ആദ്യപകുതി ചിത്രം ഉറപ്പ് നൽകുന്നുണ്ട്

Advertisement

Copyright © 2017 onlookersmedia.

Press ESC to close