പ്രതീക്ഷകൾ സാധൂകരിച്ചു ഉണ്ടയുടെ ആദ്യ പകുതി; മെഗാ സ്റ്റാർ വീണ്ടും വിജയം നേടുന്നു..!

Advertisement

അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രം നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ഉണ്ട ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിക്കുന്ന രീതിയിൽ തന്നെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. കേരളാ പോലീസിന്റെ ഇടുക്കി ക്യാമ്പിലെ ഒരു സംഘം പോലീസുകാർ മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് ഐ മണികണ്ഠന്റെ നേതൃത്വത്തിൽ മാവോയിസ്റ് ഭീഷണി നിലനിൽക്കുന്ന ഛത്തീസ്ഗഡിലേക്കു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്നതാണ് ഈ ചിത്രത്തിന്റെ കഥാ തന്തു. നവാഗതനായ ഹർഷദ് തിരക്കഥ രചിച്ച ഈ ചിത്രം റിയൽ ലൈഫ് സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്.

മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരുടെ പ്രീയപ്പെട്ട അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവർ അതിഥി വേഷത്തിൽ എത്തുമ്പോൾ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, രഞ്ജിത്, കലാഭവൻ ഷാജോൺ, ഭഗവാൻ തിവാരി, റോണി, ദിലീഷ് പോത്തൻ, ലുക്മാൻ എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രശാന്ത് പിള്ളൈ ഒരുക്കിയ സംഗീതം തുടക്കം മുതലേ പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്നുണ്ട്. അതുപോലെ തന്നെ സജിത്ത് പുരുഷൻ ഒരുക്കിയ ദൃശ്യങ്ങളും അഭിനന്ദനം അർഹിക്കുന്നു. മമ്മൂട്ടി ആരാധകരെ കൂടാതെ സാധാരണ പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തുന്ന ഒരു ആദ്യ പകുതിയാണ് ഉണ്ടയെ മികച്ചതാക്കുന്നതു. റിയലിസ്റ്റിക് ആയ രീതിയിൽ കഥ അവതരിപ്പിക്കുമ്പോൾ ആദ്യ പകുതി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close