ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ്. കേരളത്തിലെ നൂറ്റി അൻപതോളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് ആരാധകരുടെയും സിനിമാ പ്രേമികളുടെയും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ഹരി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു കുട്ടനാടൻ ഗ്രാമത്തെ കുറിച്ചും അവിടുത്തെ ജനപ്രിയനായ ഹരി എന്ന കഥാപാത്രത്തെ കുറിച്ചും ഒരാൾ എഴുതുന്ന ബ്ലോഗിലൂടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ മികച്ച പ്രതികരണം ആണ് ചിത്രം കേരളമെങ്ങു നിന്നും നേടുന്നത്. പ്രശസ്ത രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.
ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രം എന്നാണ് ആദ്യ പകുതി കഴിയുമ്പോൾ ഉള്ള പ്രേക്ഷകരുടെ പ്രതികരണം. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ആദ്യ പകുതിയിൽ ഉണ്ടെന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ തന്നെ മമ്മൂട്ടി ആരാധകരെ ആവേശം കൊള്ളിക്കുകയും ചെയ്യുന്നുണ്ട് മമ്മൂട്ടിയുടെ ഹരിയേട്ടൻ എന്നും പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നു. ആദ്യ പകുതിക്കു ഗംഭീര റിപ്പോർട്ട് ലഭിച്ചതോടെ, ഒരു കുട്ടനാടൻ ബ്ലോഗ് വിജയത്തിലേക്കാണ് നീങ്ങുന്നത് എന്ന വ്യക്തമായ സൂചനയാണ് നമ്മുക്ക് തരുന്നത്. ചിത്രത്തിലെ ഗാനങ്ങളും തിയേറ്ററിൽ ആവേശം തീർക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ഹരിയേട്ടൻ ആയി മെഗാ സ്റ്റാർ പ്രേക്ഷക മനസ്സുകൾ കീഴടക്കി കഴിഞ്ഞു എന്ന് തന്നെ ആദ്യ പകുതിയേ കുറിച്ചുള്ള പ്രതികരണങ്ങൾ നമ്മളോട് പറയുന്നുണ്ട്. അനന്താ വിഷന്റെ ബാനറിൽ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലക്ഷ്മി റായ്, ഷംന കാസിം, അനു സിതാര എന്നീ മൂന്നു നായികമാർ ആണുള്ളത്.