കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പകുതിയ്ക്ക് കേരളമെങ്ങും അതിഗംഭീര റിപ്പോർട്ട്..!

Advertisement

ഇന്ന് രാവിലെ കേരളത്തിലെ മുന്നൂറ്റിയന്പതിൽപരം തീയേറ്ററുകളിൽ പ്രദര്ശനമാരംഭിച്ച കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ മലയാള ചിത്രത്തിന്റെ ഇന്റർവെൽ ആയി കഴിഞ്ഞു ഇപ്പോൾ. ഇപ്പോൾ കേരളമെങ്ങു നിന്നും അതിഗംഭീര റിപ്പോർട്ടുകൾ ആണ് ചിത്രത്തെ കുറിച്ച് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാസ്സ് ആൻഡ് ക്ലാസ് എന്നാണ് ആദ്യ പകുതിയേ കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇന്റർവെൽ സമയത്തോടു കൂടി മോഹൻലാലിന്റെ ഇൻട്രോ കൂടി വന്നതോടെ തീയേറ്ററുകൾ പൂരപ്പറമ്പായി മാറി. ആരാധകരുടെ ആവേശം ഇരട്ടിയാകുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. കായംകുളം കൊച്ചുണ്ണി ആയെത്തിയ നിവിൻ പോളിക്കും വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. കേരളത്തിലെ നൂറിൽ പരം സ്‌ക്രീനുകളിൽ മോഹൻലാൽ ആരാധകരും നിവിൻ പോളി ആരാധകരും ചേർന്ന് ഫാൻസ്‌ ഷോകൾ സംഘടിപ്പിച്ചിരുന്നു.

ഇതിഹാസ തുല്യനായ കായംകുളത്തെ കള്ളൻ ആയ കൊച്ചുണ്ണി ആയി നിവിൻ പോളി മിന്നുന്ന പ്രകടനം കാഴ്ച വെക്കുമ്പോൾ കൊച്ചുണ്ണിയുടെ ആശാനായ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിൽ ആണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ എത്തിയത്. ഏതായാലും ഇന്റർവെൽ ആയപ്പോൾ തന്നെ ഒരു റെക്കോർഡ് വിജയം ഉറപ്പായി എന്നാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികണം നമ്മളോട് പറയുന്നത്. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രം നാൽപ്പത്തിയഞ്ച് കോടി രൂപ മുടക്കി ഗോകുലം ഗോപാലൻ ആണ് നിർമ്മിച്ചിരിക്കുന്നത്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, മണികണ്ഠൻ ആചാരി, സുനിൽ സുഗത, ഷൈൻ ടോം ചാക്കോ, ബാബു ആന്റണി, പ്രിയ ആനന്ദ്, പ്രിയങ്ക തിമേഷ് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close