
ദുൽഖറിന് നായകനാക്കി ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രമാണ് ‘കർവാൻ’.ഇർഫാൻ ഖാൻ, മിഥില പൽക്കാർ, ദുൽഖർ എന്നിവരാണ് കേന്ദ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. കർവാന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് ആകര്ഷ് ഖുറാന തന്നെയാണ്, സോളോയുടെ സംവിധായകൻ ബിജോയ് നമ്പ്യാരാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. കോമഡി, ഫാമിലി എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു റോഡ് മൂവിയായിട്ടാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. കർവാന്റെ ജി.സി.സി റിലീസ് ഇന്നലെയായിരുന്നു, മികച്ച പ്രതികരണം നേടിയ ചിത്രം ഇന്നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്. ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം എന്ന നിലയിൽ കേരളത്തിലും നല്ല സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 85 തീയറ്ററുകളിൽ ചിത്രം കേരളത്തിൽ മാത്രമായി റിലീസ് ചെയ്തു, സാധാരണ ദുൽഖറിന്റെ മലയാള ചിത്രങ്ങൾക്ക് ലഭിക്കുന്ന അതേ വരവേൽപ്പാണ് കേരളത്തിൽ ആരാധകർ ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
കർവാൻ സിനിമ ദുൽഖറിനെ കേന്ദ്രികരിച്ചാണ് മുന്നോട്ട് പോകുന്നത്. അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ബാംഗ്ലൂറിൽ ജോലി ചെയ്യുന്ന യുവാവയാണ് ചിത്രത്തിൽ വേഷമിടുന്നത്. അവിനാഷിന്റെ പിതാവ് ആത്മീയമായ ഒരു യാത്രക്കിടയിൽ മരണപ്പെടും, എന്നാൽ മൃതദേഹം കൈപറ്റുമ്പോൾ മാറി പോകുന്നതിനെ തുടർന്ന് അച്ഛന്റെ മൃതദേഹത്തെ തേടി അവിനാഷ് കൊച്ചിയിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവിനാഷിന്റെ സുഹൃത്തും ടാക്സി ഡ്രൈവറുമായാണ് ഇർഫാൻ ഖാൻ ചിത്രത്തിൽ വേഷമിടുന്നത്. തന്യ എന്ന കഥാപാത്രത്തെയാണ് മിഥില പൽക്കർ അവതരിപ്പിക്കുന്നത്. തന്യയുടെ അമൂമ്മയുടെ മൃതദേഹമാണ് ദുൽഖറിന് ആദ്യം ലഭിക്കുന്നത്, ഊട്ടിയിലുള്ള തന്യയെയും കൂട്ടിയാണ് മൂവരും കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നത്. ഇർഫാൻ ഖാന്റെ ഹാസ്യ രംഗങ്ങളും തീയറ്ററിൽ കൈയടി നേടിയിരുന്നു. ദുൽഖർ വളരെ അനായസത്തോട് കൂടിയാണ് ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നത്. ഒരു കംപ്ലീറ്റ് എന്റർട്ടയിനറായിട്ടാണ് ആദ്യ പകുതി അവസാനിച്ചിരിക്കുന്നത്.