തീയേറ്ററിൽ മികച്ച പ്രതികരണം നേടി അബ്രഹാമിന്റെ സന്തതികളുടെ ആദ്യ പകുതി…

Advertisement

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ്‌ ഫാദർ സംവിധായകനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷ അർപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ഇത്ര സ്റ്റൈലിഷായി പ്രത്യക്ഷപ്പെടുന്നതും ഈ ചിത്രത്തിൽ തന്നെയാണ്. പോസ്റ്ററിലൂടെ തന്നെ പ്രതീക്ഷ വാനോളം ഉയർത്തിയ ചിത്രത്തിന്റെ ഹോളിവുഡ് നിലവാരമുള്ള ട്രെയ്‌ലർ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കി, പിന്നീട് പുറത്തിറങ്ങിയ ഡെറിക് അബ്രഹാമിന്റെ കഥാപാത്രത്തെ കേന്ദ്രികരിച്ചുള്ള ടീസറും ഏറെ മികച്ചതായിരുന്നു. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം വലിയ റീലീസോട് കൂടിയാണ് ഇന്ന് പ്രദർശനത്തിനെത്തിയത്.

ആദ്യ പകുതി ആവേശത്തിലാഴ്ത്തിയാണ് ഷാജി പടൂർ അവസാനിപ്പിക്കുന്നത്. ഒരു തരി പോലും ബോറടിപ്പിക്കാതെ ഉടനീളം ഒരു ത്രില്ലർ മൂഡിലാണ് ചിത്രം നീങ്ങുന്നത്. മമ്മൂട്ടിയുടെ ഇന്ററോ രംഗം തീയറ്റർ പൂരപറമ്പാക്കി. മമ്മൂട്ടിയുടെ വൻ മാൻ ഷോ തന്നെയാണ് ആദ്യ പകുതിയെ മാറ്റ് കൂട്ടുന്നത്. അതുപോലെ പഞ്ചാത്തല സംഗീതം ഉടനീളം മികച്ചു നിന്നു. ‘യറുശലേം നായകാ’ എന്ന് തുടങ്ങുന്ന ഗാനം മികച്ചതായിരുന്നു. അൻസൻ പോളിന്റെ പ്രകടനവും റൊമാൻസ് രംഗങ്ങളും മികച്ചു നിന്നു . ആക്ഷൻ ചിത്രം പ്രതീക്ഷിച്ചു പോകുന്നവർക്ക് ആദ്യ പകുതി നിരാശ സമ്മാനിക്കും, ആദ്യ പകുതി ഇമോഷണൽ രംഗങ്ങൾക്കാണ് സംവിധായകൻ പ്രാധാന്യം നൽകുന്നത്. മാസ്സ് ചിത്രം എന്നതിനേക്കാൾ ഉപരി ക്ലാസ് ഫീലാണ് ആദ്യ പകുതി സമ്മാനിക്കുന്നത്. രണ്ടാം പകുതിയാണ് സിനിമ പ്രേമികൾ ഉറ്റു നോക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close