ലാലേട്ടനെയും മമ്മൂക്കയെയും രഹസ്യമായിട്ടെങ്കിലും ആരാധിക്കാത്ത മലയാളികള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്ന് പൃഥ്വിരാജ്. ഒരു അഭിമുഖത്തിൽ, പെട്ടെന്ന് ഒരുദിവസം മോഹൻലാൽ ആയാൽ എന്ത് ചെയ്യുമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വി. താൻ മോഹൻലാലിൻറെ വലിയ ആരാധകനാണ്. ലാലേട്ടനും ഞാനും ഒരേ ബില്‍ഡിങ്ങിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. പക്ഷേ എനിക്ക് ലാലേട്ടനാകണ്ട. നമ്മൾ ഭയങ്കരമായി ആരാധിക്കുന്ന ആൾക്കാരെ ദൂരെ നിന്ന് കാണുന്നതാണ് സന്തോഷം. മമ്മൂട്ടിയെയും അതുപോലെയാണെന്നും പൃഥ്വി വ്യക്തമാക്കുന്നു.
അതേസമയം പൃഥ്വിയെ നായകനാക്കി പ്രദീപ് എം.നായര്‍ സംവിധാനം ചെയ്‌ത ‘വിമാനം’ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സ്വയം വിമാനം നിർമിച്ച് പറപ്പിച്ച ഭിന്നശേഷിക്കാരനായ തൊടുപുഴക്കാരൻ സജി തോമസിനെയാണ് വിമാനത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ദാരിദ്ര്യം കാരണം ഏഴാം ക്‌ളാസില്‍ പഠനം ഉപേക്ഷിച്ച സജി മഹാഗണിപ്പലകയും മോട്ടോര്‍ബൈക്കിന്റെ എന്‍ജിനും ഉപയോഗിച്ചാണ് വിമാനമുണ്ടാക്കുന്നത്. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് നായിക. സുധീര്‍ കരമന, നെടുമുടി വേണു, പ്രവീണ, ലെന, മേജര്‍ രവി, അശോകന്‍, കുഞ്ചന്‍, നിസാര്‍ അഹമ്മദ്, അനാര്‍ക്കലി, ഗിന്നസ് പക്രു തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിനായി ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മ്മിക്കുന്നു.