എടക്കാട് ബറ്റാലിയൻ കണ്ടു വിങ്ങി പൊട്ടി നടി; മനസ്സ് നിറക്കുന്ന സിനിമാനുഭവമായി ടോവിനോ ചിത്രം..!

Advertisement

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടോവിനോ തോമസ് ചിത്രമായ എടക്കാട് ബറ്റാലിയൻ 06 പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസയേറ്റു വാങ്ങി തീയേറ്ററുകളിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത നടനും രചയിതാവുമായ പി ബാലചന്ദ്രൻ ആണ്. മിലിട്ടറിയിൽ ക്യാപ്റ്റൻ ആയ ഷഫീക് എന്ന ടോവിനോ തോമസ് കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പ്രേക്ഷകരോട് പങ്കു വെക്കുന്നുണ്ട്. പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം കണ്ടു പ്രശസ്ത നടി പൊന്നമ്മ ബാബു വിങ്ങി പൊട്ടുന്ന വീഡിയോ ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്.

താൻ ഈ ചിത്രത്തിന്റെ ഒരു ഭാഗം ആണെങ്കിൽ കൂടി ഇപ്പോൾ ഈ ചിത്രം കണ്ടു തീർന്നപ്പോൾ തന്നെ അത് വൈകാരികമായി ഏറെ സ്വാധീനിച്ചു എന്നും പട്ടാളക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ടോവിനോയുടെ ഗംഭീര പ്രകടനവും തന്റെ കണ്ണ് നനയിച്ചു എന്നും പൊന്നമ്മ ബാബു അഭിപ്രായപ്പെട്ടു. ചിത്രം കാണാൻ എത്തിയ യഥാർത്ഥ പട്ടാളക്കാരും ഈ ചിത്രം മനസ്സിൽ തൊടുന്ന ഒരു സിനിമാനുഭവം ആണെന്നാണ് പറഞ്ഞത്. വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം കൂടി മുന്നോട്ടു വെക്കുന്ന ഈ ചിത്രം യുവാക്കൾക്ക് പ്രചോദനമേകുന്ന ഒരു ചിത്രം കൂടിയാണ് എന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സംയുക്ത മേനോൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.

Advertisement

ശാലു റഹിം, രേഖ, ജോയ് മാത്യു, പി ബാലചന്ദ്രൻ, സുധീഷ്, അഞ്ജലി നായർ, ദിവ്യ പിള്ള, മാളവിക മേനോൻ, നിർമ്മൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, സലിം കുമാർ, ശങ്കർ ഇന്ദുചൂഡൻ, ധീരജ്, സരസ ബാലുശ്ശേരി, പുരുഷൻ വിഷ്ണു എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാർണിവൽ മോഷൻ പിക്ചേഴ്സ്, റൂബി ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ ശ്രീകാന്ത് ഭാസി, ജോസെഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ്. കൈലാസ് മേനോൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close