![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/03/durga-krishna-became-unconscious-after-seeing-mohanlal.jpg?fit=1024%2C592&ssl=1)
വിമാനം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് ദുർഗ കൃഷ്ണ. പിന്നിട് പ്രേതം, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സിനിമ മോഹത്തിനപ്പുറം താരത്തിന്റെ ഏറ്റവും വലിയ സ്വപ്‍നമായിരുന്നു മോഹൻലാലിനെ കാണുക എന്നത്. പല തവണ ശ്രമിച്ചെങ്കിലും താരത്തിന് സാധിച്ചിട്ടില്ല. അമ്മ ഷോയുടെ പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു ഹാളിൽ വെച്ചാണ് ദുർഗ നേരിട്ട് മോഹൻലാലിനെ അടുത്തു കാണുന്നത്. മോഹൻലാൽ ഹാളിലേക്ക് കടന്ന് വന്നപ്പോൾ ഷോക്കടിച്ചത് പോലെ നിന്ന കുട്ടിയെ മറ്റുള്ളവർ ചേർനാണ് തട്ടി വിളിച്ചത്. മോഹൻലാലിന്റെയൊപ്പം ഫോട്ടോ എടുക്കുവാൻ പറ്റാത്ത വിഷമത്തിലാണ് ദുർഗ പിന്നീട് പരിശീലനം തുടർന്നത്. പിന്നീട് ഒരു സ്കിറ്റിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുകയും നായകനായി എത്തുന്നത് മോഹൻലാൽ ആണെന്നും അറിയുകയുണ്ടായി. “ഞാൻ മോഹൻലാൽ” എന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ സ്വയം പരിചയപ്പെടുത്തുകയായിരുന്നു.
മോഹൻലാലിനെ കണ്ടതും മുന്നിൽ ഉള്ളതൊന്നും കാണാൻ സാധിച്ചില്ലയെന്നും പിന്നെ പൊട്ടിക്കരയുകയാണ് ചെയ്തതെന്ന് ദുർഗ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. കാത്ത് കാത്തിരുന്ന മനുഷ്യൻ സ്വയം പരിചയപ്പെടുത്തി മുന്നിൽ നിൽക്കുന്ന അവസ്‌ഥയെ താരം ഒരുപാട് വർണ്ണിക്കുകയും ചെയ്തു. ഈ ഒരു സംഭവത്തെ കുറിച്ച് പറയുമ്പോൾ തനിക്ക് ഒരു ചമ്മലുമില്ല എന്ന് താരം വ്യക്തമാക്കി. ആരോ വിഡിയോ എടുത്തു പോസ്റ്റ് ചെയ്യുകയും ലാല്ലേട്ടനെ കണ്ട് കരഞ്ഞു ബോധം നഷ്ടമായ അവസ്ഥയിൽ എത്തിയതിലും തനിക്ക് ഒരു നാണവുമില്ല എന്ന് സൂചിപ്പിക്കുകയുണ്ടായി. ഒരിക്കലും നടക്കില്ല എന്ന് കരുതുന്ന ഒരു ഡ്രീം നടക്കുമ്പോൾ ആരായാലും കരഞ്ഞു പോകുമെന്ന് ദുർഗ കൂട്ടിച്ചേർത്തു. മോഹൻലാൽ എന്ന നടനെയും വ്യക്തിയെയും താൻ അത്രമേൽ ആരാധിച്ചിരുന്നു എന്ന് അഭിമുഖത്തിൽ താരം വീണ്ടും വ്യക്തമാക്കി.
ഫോട്ടോ കടപ്പാട്: Carnival Photo Makers