
തെലുങ്കിൽ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പ്രിയങ്കരനായ ദുൽഖർ സൽമാൻ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെയാണ് ദുൽഖർ മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. അതെ മാജിക് തന്നെ തെലുങ്കിലും ദുൽഖർ ആവർത്തിച്ചു എന്ന് പറയാം. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു. പഴയകാല ചലച്ചിത്ര നദി സാവിത്രിയുടെ കഥപറയുന്ന ചിത്രത്തിൽ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്ഖർ സൽമാൻ എത്തിയത്. കീർത്തി സുരേഷ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നു. സാമന്ത, വിജയ് ദേവരക്കൊണ്ട തുടങ്ങിയവർ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. രാജമൗലി ഉൾപ്പടെയുള്ളവർ ചിത്രത്തിലെ നായികാ നായകന്മാരായ ദുൽഖറിനെയും കീർത്തി സുരേഷിനെയും പ്രശംസിച്ച് ഇന്നലെ എത്തിയിരുന്നു. അതിനിടെയാണ് ചിത്രത്തിന് പുതിയ ഒരു നേട്ടം കൂടി സ്വന്തമായിരിക്കുന്നത് .
ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് അഥവാ imdb എന്നറിയപ്പെടുന്ന ഏറ്റവും വലിയ സിനിമ പ്ലാറ്റഫോമിലാണ് ദുൽഖറിന്റെ മഹാനടി പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രം റിയൽ ടൈം പോപ്പുലാരിറ്റി ബേസിസിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താര നായക ചിത്രങ്ങളെ കടത്തിവെട്ടിയാണ് ദുൽഖറിന്റെ മഹാനടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. അല്ലു അർജുന്റെ നാ പേര് സൂര്യയാണ് രണ്ടാം സ്ഥാനത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ അർജുൻ റെഡ്ഢി മൂന്നാം സ്ഥാനത്തും. മഹേഷ് ബാബുവിന്റെ ഹിറ്റ് ചിത്രം ഭാരത് അനേ നേനു നാലാം സ്ഥാനത്തുമാൻ ഉള്ളത്. മലയാള സിനിമയ്ക്ക് കൂടി മഹാനടിയിലൂടെ അഭിമാനമായി മാറിയിരിക്കുകയാണ് ദുൽഖറും കീർത്തി സുരേഷും.