ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ സെൻസറിങ് പൂർത്തിയായി; റിലീസ് ദീപാവലിക്ക്

Advertisement

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ സെൻസറിങ് പൂർത്തിയായി. 2 മണിക്കൂർ 30 മിനിറ്റ് 40 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു സാധാരണക്കാരൻ്റെ അസാധാരണമായ കഥ പറയുന്ന ചിത്രം ഒക്ടോബർ 31 ന് ദീപാവലിക്കാണ് ആഗോള റിലീസായെത്തുക. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. കേരളത്തിന് പുറമെ ഗൾഫിലും ചിത്രം വിതരണം ചെയ്യുന്നത് വേഫേറർ ഫിലിംസാണ്. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ലക്കി ഭാസ്കർ ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിൽ പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാന്റെ നേതൃത്വത്തിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു ബാങ്ക് കാഷ്യറുടെ കഥാപാത്രമാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Advertisement

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെച്ചാണ് എത്തുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നവീൻ നൂലി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close