ഈ വർഷം അത് സംഭവിക്കും; ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽഖർ സൽമാന്റെ മറുപടി

Advertisement

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ചെയ്ത് ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിൽ അറിയപ്പെടാനുള്ള യാത്രയിലാണ് മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ. കഴിഞ്ഞ വർഷം തന്നെ തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ദുൽഖർ നായകനായി അഭിനയിച്ചു. ഈ വർഷവും വിവിധ ഭാഷകളിൽ ദുൽഖർ ചിത്രങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിൽ ദുൽഖർ പറഞ്ഞ ഒരു മറുപടി ശ്രദ്ധ നേടുകയാണ്. കൂടുതൽ മലയാളം, തമിഴ് ചിത്രങ്ങൾ ചെയ്ത് കൂടെ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് മറുപടിയായി ദുൽഖർ പറഞ്ഞത്, ഈ വർഷം അത് സംഭവിക്കുന്നത് കാണാം എന്നാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ്‌ ഓഫ് കൊത്ത എന്ന മലയാള ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊക്കെ ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഒരു തമിഴ് ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദുൽഖർ എന്നും വാർത്തകൾ വന്നിരുന്നു. ഇത്തവണ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രവുമായി തമിഴിൽ എത്താനുള്ള ഒരുക്കത്തിലാണ് ദുൽഖർ സൽമാൻ എന്നാണ് സൂചന. കാർത്തികേയൻ വേലപ്പൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ഏപ്രിൽ മാസത്തിൽ ചെന്നൈയിൽ ആരംഭിക്കുമെന്നും, ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക നികേത് ബൊമ്മിയും എഡിറ്റ് ചെയ്യാൻ പോകുന്നത് ആന്റണി റൂബനുമാണെന്നും വാർത്തകൾ വന്നിരുന്നു. രാജ് ആൻഡ് ഡി കെ ടീം ഒരുക്കിയ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന ഹിന്ദി വെബ് സീരിസും ദുൽഖർ അഭിനയിച്ച് ഈ വർഷം റീലീസ് ചെയ്യുന്ന പ്രോജക്ട് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close