ദുൽഖർ സൽമാൻ നായകനായ സോളോയിൽ 13 പാട്ടുകൾ..

Advertisement

ദുൽകർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ. 4 വ്യത്യസ്ത കഥകൾ പറയുന്ന ഒരു ആന്തോളജി മൂവിയാണ് സോളോ എന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ ഇതിനോടകം തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. ഈ നാല് കഥകളിലും പ്രധാന കഥാപാത്രമായി എത്തുന്നത് ദുൽഖർ സൽമാനാണ്. അതുകൊണ്ട് തന്നെ 4 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുൽകർ ഈ ചിത്രത്തിൽ എത്തുന്നതെന്ന വാർത്ത ആരാധകരെ ഹരം കൊള്ളിക്കുന്നുണ്ട്. തമിഴിലും മലയാളത്തിലുമായൊരുങ്ങുന്ന ഈ ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്‌.

സെപ്റ്റംബറിൽ തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തെ കുറിച്ച് ഇപ്പോൾ പുറത്തു വരുന്ന ഒരു വാർത്ത വളരെ രസകരമാണ് അതോടൊപ്പം ആശ്ചര്യജനകവുമാണ്. അതായതു ഈ ചിത്രത്തിൽ പന്ത്രണ്ടോ പതിമൂന്നോ ഗാനങ്ങൾ ഉണ്ടാകുമെന്നാണ് സംവിധായങ്കൻ ബിജോയ് നമ്പ്യാർ അടുത്തിടെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Advertisement

ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യാനായി ഒട്ടനവധി സംഗീതജ്ഞരെയാണ് ബിജോയ് നമ്പ്യാർ ചിത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നതു.

പ്രശാന്ത് പിള്ളൈ, തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, ഗൗരവ് ഗോഡ്‍ഖിണ്ടി, അകം, ഫിൽറ്റർ കോഫി, ബ്രോധാ വി, താൽ ആത്മ , അഭിനവ് ബൻസാൽ, സൂരജ് കുറുപ്പ്, സെസ് എന്നീ സംഗീതജ്ഞരെയും മ്യൂസിക് ബാൻഡുകളേയും ആണ് ബിജോയ് നമ്പ്യാർ ഈ ചിത്രത്തിന്റെ സംഗീത വിഭാഗം ഏൽപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ടീസർ ഉടൻ റിലീസ് ചെയ്യുമെന്നും സൂചനകൾ ഉണ്ട്. രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, നാസ്സർ, സുഹാസിനി, ആർത്തി വെങ്കിടേഷ്, ധൻസിക, നേഹ ശർമ്മ, ഡിനോ മോറിയ, ആൻ അഗസ്റ്റിൻ , അന്സൻ പോൾ, മനോജ് കെ ജയൻ, ജോൺ വിജയ്, ശ്രുതി ഹരിഹരൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.

ശൈതാൻ , വാസീർ, ഡേവിഡ് എന്നീ ചിത്രങ്ങളാണ് മലയാളിയായ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രങ്ങൾ. ശൈതാൻ , വസീർ എന്നിവ ഹിന്ദി ചിത്രങ്ങളും ഡേവിഡ് ഹിന്ദി – തമിഴ് ദ്വിഭാഷാ ചിത്രവുമായിരുന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ റിഫ്ലെക്ഷൻസ് എന്ന സൈലന്റ് ഷോർട് ഫിലിം സംവിധാനം ചെയ്താണ് ബിജോയ് നമ്പ്യാർ പ്രശസ്തനാകുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close