മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. അച്ഛന്റെ പാത പിന്തുടരുന്ന മകനായി ദുൽഖർ സൽമാനും വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് മലയാളികളുടെ പ്രിയതാരമായിമാറിയത്. കേരളത്തിലെ ഓരോ മലയാളികൾക്ക് കുറേനാളായിട്ടുള്ള ഒരു വലിയ സംശയമാണ് എന്ത് കൊണ്ടാണ് പേരിനൊപ്പം മമ്മൂട്ടി എന്ന് വെക്കാതെ സൽമാൻ എന്നത് ദുൽഖറിന് നൽകിയതെന്ന്. സെക്കന്റ് ഷോ എന്ന ചിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ദുൽഖർ അന്ന് മുതൽ ഇന്ന് വരെ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ചോദ്യം കൂടിയാവുമിത്. തന്റെ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേർക്കാതത്തിന്റെ രഹസ്യം അടുത്തിടെ ഒരു ദേശീയ മാധ്യമവുമായിട്ടുള്ള അഭിമുഖത്തിൽ താരം തുറന്ന് പറയുകയുണ്ടായി.
സ്‌കൂളിൽ ചേർക്കുന്ന സമയത്ത് മമ്മൂട്ടിയുടെ മകനെന്ന നിലക്ക് ആരും തന്നെ ശ്രദ്ധിക്കാൻ പാടില്ലന്ന് വാപ്പച്ചിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് സൽമാൻ എന്ന പേര് ചേർക്കാനുള്ള പ്രധാന കാരണമെന്ന് ദുൽഖർ വെളിപ്പെടുത്തുകയുണ്ടായി. വിദേശത്താണ് ദുൽഖർ പഠിച്ചത്, കേരളത്തിലെ ഏതെങ്കിലും സ്കൂളിലാണ് പഠിച്ചിരുന്നതെങ്കിൽ മമ്മൂട്ടി എന്ന നടനുമായി ബന്ധപ്പെടുത്തുന്ന സാഹചര്യം തീർച്ചയായും ഉണ്ടാവുമെന്ന് അറിയാവുന്നതുകൊണ്ടാണ് തന്നെ വിദേശത്ത് പഠിപ്പിച്ചതെന്ന് താരം വ്യക്തമാക്കി. തന്റെ കുടുംബത്തിൽ സൽമാൻ എന്നൊരു ലാസ്റ്റ് നെയിം അന്ന് ആർക്കും ഉണ്ടായിരുന്നില്ലയെന്നും അതുകൊണ്ടാണ് തനിക്ക് വാപ്പച്ചി നൽകിയതെന്ന് ദുൽഖർ സൂചിപ്പിച്ചിരുന്നു. തന്റെ സിനിമയുടെ പ്രമോഷന് ഭാഗമായോ തന്റെ അഭിനയത്തെ കുറിച്ചോ ഒന്നും തന്നെ വാപ്പച്ചി ഇതുവരെ പറഞ്ഞട്ടില്ലയെന്നും ഞങ്ങൾ രണ്ട് വ്യത്യസ്ത നടന്മാരാണനാണ് അദ്ദേഹം എപ്പോഴും പറയാറുള്ളതെന്ന് താരം കൂട്ടിച്ചേർത്തു.
വാപ്പിച്ചിയുടെ അധ്വാനത്തിന്റെ ഫലമായി കുറെയേറെ സുഖസൗകര്യങ്ങൾ ഉണ്ടെങ്കിൽ മതിമറന്ന് പോകരുതെന്ന് അമ്മ എപ്പോഴും ഓർമ്മിപ്പിക്കാറുണ്ടെന്ന് അമ്മ തന്നെ പഠിപ്പിച്ചിട്ടുണ്ടന്ന് ദുൽഖർ അഭിപ്രായപ്പെട്ടു. വാപ്പച്ചിയുടെ വലിയ ആരാധകനായ താൻ അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തിനും ഒരു കുറവും തോന്നിയിട്ടില്ലന്നും കുടുംബത്തിലെ ബാക്കിയുള്ളവർ വാപ്പച്ചിയുടെ തെറ്റുകൾ കണ്ടു പിടിക്കുമ്പോൾ താനെപ്പോഴും അദ്ദേഹത്തിന്റെ പക്ഷത്തായിയിരിക്കുമെന്ന് ദുൽഖർ പറയുകയുണ്ടായി. മമ്മൂട്ടി എന്ന നടന്റെ പേര് ഉപയോഗിക്കാതെ തന്നെ തന്റെതായ സ്ഥാനം കണ്ടെത്തനാണ് വാപ്പിച്ചി തന്നെ ഇത്ര നാൾ പഠിപ്പിച്ചുതന്നതെന്ന് ദുൽഖർ പറയുകയുണ്ടായി.