ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ട് വരാൻ, ഒരു പുതിയ കലാരൂപവുമായി എത്തുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫിംഗർ ഡാൻസ് എന്ന ഈ കലാരൂപം കേരളത്തിലുടനീളമുള്ള സ്‌കൂളുകളില്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ പ്ലാൻ എന്നാണറിയുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് വളരെ ഫലപ്രദമാണെന്നാണ് അറിയാൻ സാധിക്കുന്നത്. അത്കൊണ്ട് തന്നെ കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകരെ, ഈ ഫിംഗർ ഡാൻസെന്ന കലാരൂപം പരിശീലിപ്പിക്കുന്ന പദ്ധതി കൂടി ദുൽഖർ സൽമാന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മ്യൂണിറ്റി വഴി ആരംഭിച്ചുക്കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനുള്‍പ്പെടെ ഈ കലാരൂപം ഏറെ പ്രയോജനകരമാണ്. കേരളത്തിലെ 14 ജില്ലകളില്‍നിന്നായി തിരഞ്ഞെടുത്ത 324 സ്‌കൂളുകളിലേക്ക് ഫിംഗര്‍ ഡാന്‍സ് എത്തിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ മെഡിക്കല്‍ കോേളജിലെ സൈക്യാട്രി തലവന്‍ സുമേഷ്, പീഡിയാട്രീഷ്യന്‍ വിഭാഗം മേധാവി ഡോ. സിജു രവീന്ദ്രന്‍ എന്നിവരും ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന ഈ പദ്ധതിയുടെ ഭാഗമാണ്. കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് എന്ന ഒരു പുതിയ സംരംഭം ദുൽഖർ സൽമാൻ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗം കൂടിയാണ് ഈ ഫിംഗർ ഡാൻസ് പരിശീലന പദ്ധതി. ദുൽഖർ സൽമാൻ ഫാമിലി അഥവാ DQF എന്നാണ് ഈ കമ്മ്യൂണിറ്റിക്ക് നൽകിയിരിക്കുന്ന പേര്. പതിനായിരം കലാകാരന്മാർക്ക് അംഗത്വം നല്കാനുദ്ദേശിക്കുന്ന ഈ കമ്മ്യൂണിറ്റി വഴി, തങ്ങളുടെ കഴിവ് പുറത്തു കാണിക്കാനുള്ള ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക്, അത്തരമൊരു വേദിയൊരുക്കി നൽകും. മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന കമ്മ്യൂണിറ്റിയിൽ ഭാഗമാകാനുള്ള മാനദണ്ഡം കലാകാരനായിരിക്കുക, കലാപ്രകടനങ്ങൾ നടത്താനും മറ്റുള്ളവരെ ചിരിപ്പിക്കാനും കഴിയുക എന്നതാണ്.