ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽക്കറും?

Advertisement

മമ്മൂട്ടി ആരാധകർക്ക് ഇന്ന് ഏറെ സന്തോഷം നൽകുന്ന ദിനമാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഏതാനും മണിക്കൂറുകൾക്ക് മുന്നേ ആണ് സംവിധായകൻ അമൽ നീരദ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നടത്തിയത്.

എന്നാൽ ഇന്ന് രാവിലെ മുതൽ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മമ്മൂട്ടി ആരാധകർ ആവേശത്തോടെ ആ വാർത്തകൾ ഷെയർ ചെയ്യുകയും ചെയ്തു.

Advertisement

വർഷങ്ങൾക്ക് മുന്നേ ഒരു മമ്മൂട്ടി ആരാധകൻ ആണ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ കഥ അമൽ നീരദിനോട് പറയുന്നത്. വീണ്ടും മാറ്റി എഴുതിയ കഥ കേട്ട് അമൽ നീരദ് ഓക്കേ പറയുക ആയിരുന്നത്രേ. ദുൽഖർ സൽമാനും ചിത്രത്തിൽ അഭിനയിക്കും എന്നാണ് ഈ വാർത്തകൾ പറയുന്നത്.

സോഷ്യൽ മീഡിയയിൽ മമ്മൂട്ടി ആരാധകർ പ്രചരിപ്പിക്കുന്ന വാർത്തകൾ ഇങ്ങനെ..

“ഓർമ്മയുണ്ടോ അബുവിനെ.. പണ്ട് മേരി ടീച്ചർ ബിലാലിക്കനെ ഏൽപ്പിച്ചിട്ടു പോയ അബു.. ഒരു മമ്മൂട്ടി ആരാധകൺ 2 വർഷം മുൻപ്അമൽ നീരതിനോട് ബിഗ്ബി 2 കഥ പറഞ്ഞു ! വീണ്ടും പൊളിച്ച് എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു ! ഇന്ന് അതേ ആളുടെ അടുത്ത നിന്ന് മായനാധി ഡബ്ബിങ് സ്റ്റുഡിയോ ൽ വച് അമൽ നീരദ് കഥ കേട്ട് ഞെട്ടി പോയി എന്നാണ് വാർത്തകൾ വരുന്നത് ! കേട്ട വാർത്ത ശരിയാണെങ്കിൽ ബിഗ് BIG B 2 വിൽ അബുവിന്റെ വേഷം ചെയ്യുന്നത് ദുൽക്കർ സൽമാൻ ആയിരിക്കും… മമ്മുക്കയും ദുൽഖറിനെയും ഒരുമിച്ച്‌ സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നവരിലേക്കു ഒഫീഷ്യൽ പ്രഖ്യാപനം ഉടൻ.”

Advertisement

Copyright © 2017 onlookersmedia.

Press ESC to close