ദുൽഖർ സൽമാന്റെ കുറുപ്പ് സിനിമക്കെതിരെ കോടതിയെ സമീപിച്ചു ചാക്കോയുടെ ഭാര്യയും മകനും..!

Advertisement

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുറുപ്പ്. യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ദുൽഖർ തന്നെയാണ്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ എന്നിവ കുറച്ചു നാൾ മുന്നേ റിലീസ് ചെയ്തിരുന്നു. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ കുറുപ്പ് തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാലിപ്പോൾ ഈ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് യഥാർത്ഥ കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ ഭാര്യയും മകനും. ചാക്കോയെ കൊന്നു ചുട്ടെരിച്ചു നാട് വിട്ട കുറുപ്പിനെ പിന്നെയാരും കണ്ടിട്ടില്ല. സുകുമാര കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ഫിലിം റെപ്രസെന്ററ്റിവ് ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും തന്നെ ഈ ചിത്രത്തിൽ ഉണ്ടാവരുത് എന്നാണ് ചാക്കോയുടെ ഭാര്യയും മകനും ആവശ്യപ്പെടുന്നത്.

അത് ഉറപ്പിക്കാനായി റിലീസിന് മുൻപേ ഈ ചിത്രം തങ്ങളെ കാണിച്ചു ബോധ്യപ്പെടുത്തണമെന്നും അവർ ചിത്രത്തിന്റെ നിർമ്മാതാവായ ദുൽഖർ സൽമാന് അയച്ച കോടതി നോട്ടീസിൽ പറയുന്നു. ശാന്തമ്മ, ജിതിൻ എന്നാണ് യഥാക്രമം ചാക്കോയുടെ ഭാര്യയുടെയും മകന്റെയും പേര്‌. ചാക്കോ കൊല്ലപ്പെടുമ്പോൾ ശാന്തമ്മ ആറു മാസം ഗര്ഭിണിയായിരുന്നു. തന്നോടൊ കുടുംബാംഗങ്ങളോടൊ സമ്മതം വാങ്ങാതെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും കുറച്ചു ദിവസം മുൻപ് വന്ന ടീസറിൽ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നു വിവരണം ഉണ്ടായിരുന്നു എന്നും അവർ പറയുന്നു. മാത്രമല്ല കുറുപ്പിനെ മഹത്വവൽക്കരിക്കുന്ന രീതിയിലാണ് ടീസറിലെ രംഗം ഒരുക്കിയിരുന്നത് എന്നും അവർ വിശദീകരിക്കുന്നു. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close